അത്തോളി: അധ്യാപകരുടെ സംഘശക്തി വിളിച്ചോതി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് അത്തോളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊടി ഉയര്‍ന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എളമരം കരീം (എം.എല്‍.എ.) പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി എം. മുരളീധരന്‍, കേന്ദ്ര കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ. പ്രേംരാജ് എന്നിവര്‍ സംസാരിച്ചു. എം. മെഹബൂബ് സ്വാഗതവും എം.കെ. മോഹന്‍കുമാര്‍ ...നന്ദിയും പറഞ്ഞു. അധ്യാപക പ്രകടനത്തിന് നിരവധിപേര്‍ അണിനിരന്നു. പൊതുസമ്മേളനത്തിന് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. പി. മോഹനന്‍, എം. മെഹബൂബ്, എ. രാധാകൃഷ്ണന്‍, കെ.എന്‍. സുകുമാരന്‍, പി.കെ. സതീശ് എന്നിവര്‍ സംസാരിച്ചു. കെ.കെ. രഘുനാഥന്‍ സ്വാഗതവും പി. ഉഷ നന്ദിയും പറഞ്ഞു.
കെ.എസ്.ടി.എ. ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം എളമരം കരീം എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു