Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 15 January 2012

കാര്‍ യാത്രക്കാരനെ മുഖത്ത് ചാണകമെറിഞ്ഞ് മര്‍ദിച്ചു


കോഴിക്കോട്: ഓട്ടോ കാറില്‍ തട്ടിയത് ചോദ്യംചെയ്ത കാര്‍ ഡ്രൈവറുടെ മുഖത്ത് ചാണകം എറിയുകയും മര്‍ദിക്കുകയുംചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. കുരുവട്ടൂര്‍ സ്വദേശി നൗഫല്‍ (36), ഗോവിന്ദപുരം സ്വദേശി ജിയോ (33), കെ.എല്‍. 11 എ.എച്ച്. 1668 നമ്പര്‍ ഓട്ടോയുടെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പുതിയങ്ങാടി കുണ്ടൂപറമ്പ് റോഡിലെ ആകാശവാണി കേന്ദ്രത്തിനടുത്താണ് കേസിനാസ്പദമായ സംഭവം. പേരാമ്പ്ര ചേനോളി റോഡില്‍ കെ.ആര്‍. രജീഷ്കുമാര്‍ ഓടിച്ചുവന്ന കാറില്‍ ഓട്ടോ ഇടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്യവെ ഓട്ടോറിക്ഷയിലുള്ളവര്‍ രജീഷിന്‍െറ മുഖത്ത് ചാണകമെറിഞ്ഞ് മര്‍ദിക്കുകയായിരുന്നു. സംഘം കാറിന്‍െറ കണ്ണാടി തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Discuss