കോഴിക്കോട്: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ
കഴുത്തില്‍നിന്ന് മൂന്നരപവന്‍ തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്നു. പാവങ്ങാട്
മരക്കാട്ട് വീട്ടില്‍ ഇമ്പിച്ചിപാത്തുമ്മയുടെ സ്വര്‍ണമാലയാണ് വ്യാഴാഴ്ച
പുലര്‍ച്ചെ 4.30ഓടെ കവര്‍ന്നത്.അടുക്കളവരാന്തയുടെ ഗ്രില്ല് തകര്‍ത്ത
മോഷ്ടാവ് വാതില്‍ കുത്തിത്തുറന്നാണ് അകത്തു കടന്നത്. മാലകവര്‍ന്നതറിഞ്ഞ്
ഇമ്പിച്ചിപാത്തു ബഹളംവെച്ചെങ്കിലും മോഷ്ടാവ് വാതില്‍ പുറത്തുനിന്ന് പൂട്ടി
രക്ഷപ്പെടുകയായിരുന്നു.ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗത്തിലെ വിരലടയാള
വിദഗ്ധരും ചേവായൂര്‍ സി.ഐ പ്രകാശ് പടന്നയിലും വീട്ടില്‍നിന്ന് തെളിവുകള്‍
ശേഖരിച്ചു. എലത്തൂര്‍ പൊലീസാണ് കേസന്വേഷിക്കുന്നത്.