ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Thursday, 12 January 2012
സി.പി.എം. സാംസ്‌കാരിക യാത്ര സംഘടിപ്പിക്കും
കോഴിക്കോട്: സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടി
കോണ്‍ഗ്രസ്സിന്റെ ഭാഗമായി സാംസ്‌കാരിക യാത്ര സംഘടിപ്പിക്കും. കലാകാരന്മാരും
സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന യാത്രയില്‍
വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്മൃതി മണ്ഡപങ്ങളും സ്മാരകങ്ങളും
സംഘാംഗങ്ങള്‍ സന്ദര്‍ശിക്കും. കൂടാതെ അതത് പ്രദേശത്തെ മുതിര്‍ന്ന
കലാകാരന്മാരെയും ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകരെയും ആദരിക്കും.
വായനശാല-ഗ്രന്ഥശാല-കലാസമിതി പ്രവര്‍ത്തകര്‍ അതത് പ്രദേശത്ത് ആദരിക്കേണ്ട
കലാകാരന്മാരുടെ പേരു വിവരങ്ങള്‍ ഫിബ്രവരി 10 ന് മുമ്പ് കണ്‍വീനര്‍, കലാ
സാംസ്‌കാരിക കമ്മിറ്റി സ്വാഗതസംഘം, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന
വിലാസത്തില്‍ അറിയിക്കേണ്ടതാണ്.