Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 12 January 2012

മേല്‍പാലമില്ലാതെ ബൈപാസ്: മലാപ്പറമ്പില്‍ അപകടഭീതി


കോഴിക്കോട്: മേല്‍പാലമില്ലാതെ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ മലാപ്പറമ്പ് ജങ്ഷന്‍ അപകടഭീതിയില്‍. പൂളാടിക്കുന്ന് വരെയുള്ള ബൈപാസ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
തൊണ്ടയാട് വഴി വാഹനങ്ങള്‍ മലാപ്പറമ്പില്‍ എത്താന്‍ തുടങ്ങിയതോടെ അപകടങ്ങള്‍....
ഈ മേഖലയില്‍ പതിവായി. ട്രാഫിക് പൊലീസിന് നോക്കിനില്‍ക്കുകയല്ലാതെ നിര്‍വാഹമില്ല. വയനാട് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്കാണ് തൊണ്ടയാട് ബൈപാസില്‍നിന്നുള്ള വാഹനങ്ങള്‍ ഭീഷണിയാവുന്നത്. ബൈപാസിന്‍െറ തുടര്‍ച്ചയായി വേങ്ങേരി വഴി പൂളാടിക്കുന്ന് വരെ റോഡ് തുറന്നാല്‍  ബാലുശ്ശേരി റോഡിലേക്കും പേരാമ്പ്ര റോഡിലേക്കും ഇതുവഴി വാഹനത്തിരക്കേറും. നിലവില്‍ എരഞ്ഞിപ്പാലം കാരപ്പറമ്പ് വഴിതിരിഞ്ഞുപോകുന്ന വാഹനങ്ങളാണ് ഈ റോഡിനെ കൂടുതല്‍ ആശ്രയിക്കുക. അത്തോളി കുനിയില്‍കടവ് വഴി കണ്ണൂര്‍ റോഡിലേക്ക് പ്രവേശിക്കാമെന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാവും.  വിശാലമായി കിടക്കുന്ന ബൈപാസ് തുറന്നാല്‍ മലാപ്പറമ്പ് ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങള്‍ അപകടത്തിന്‍െറ ജങ്ഷനിലേക്കാണ് എത്തിപ്പെടുക. പ്രോവിഡന്‍സ് കോളജ് ഭാഗത്തുനിന്ന് ഫ്ളോറിക്കല്‍ റോഡും വന്നുചേരുന്നത് ജങ്ഷനിലേക്കാണ്. കണ്ണൂര്‍, കാസര്‍കോട് ഭാഗത്തുനിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള വാഹനങ്ങളും ഇനി ഈ ബൈപാസിനെയാവും ആശ്രയിക്കുക.
മലാപ്പറമ്പില്‍ മേല്‍പാലം നിര്‍മിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ളെന്നാണ് വിദഗ്ധാഭിപ്രായം. ജില്ലാ വികസന സമിതിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തൊണ്ടയാട് ജങ്ഷന്‍ തുറന്നപ്പോള്‍ അധികൃതരുടെ അനാസ്ഥ മൂലം നിരവധി കൂട്ട അത്യാഹിതങ്ങളാണ് ഇവിടെയുണ്ടായത്. മലാപ്പറമ്പിലും ഇതാവര്‍ത്തിക്കുമോ എന്ന ഭീതിയാണ് ബൈപാസ് തുറക്കുന്നതോടെ ഉയര്‍ന്നുവരുന്നത്.

Discuss