Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 28 January 2012

കൈക്കൂലി: സബ് എന്‍ജിനീയര്‍ക്ക് തടവും പിഴയും

കോഴിക്കോട്: കൈക്കൂലിക്കേസില്‍ വൈദ്യുതി ബോര്‍ഡ് സബ് എന്‍ജിനീയര്‍ക്ക് രണ്ടുകൊല്ലം കഠിനതടവും 4000 രൂപ പിഴയും.
കൊല്ലം ചാവറകോവില്‍ തോട്ടം തിരുവത്തില്‍

തോപ്പ് ജെ. ജോസഫ് ഫ്രാന്‍സിനെയാണ് (51) വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ജയറാം ശിക്ഷിച്ചത്.  പിഴയടച്ചില്ളെങ്കില്‍ ഒരുകൊല്ലം കൂടി തടവനുഭവിക്കണം. 2003ല്‍ കാസര്‍കോട് രാജപുരം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ സെക്ഷന്‍ ഓഫിസറായിരിക്കവെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 400 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. 2003 ഒക്ടോബര്‍ 23ന് 250 രൂപ വാങ്ങി. പിന്നീട് നവംബര്‍ ആറിന് 150 രൂപ കൂടി വാങ്ങവെ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. ഓഫിസില്‍വെച്ച് പ്രതിയെ  പിടികൂടി.  പ്രോസിക്യൂഷനുവേണ്ടി 10 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ ഹാജരാക്കി. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍മാരായ അഡ്വ. സി.പി. സുരാജ്, അഡ്വ. ഒ. ശശി എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Discuss