Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 28 January 2012

മാനഭംഗ ശ്രമം; വിജിലന്‍സ് സി.ഐ ശ്രീജിത്ത് സസ്പെന്‍ഷനില്‍


കോഴിക്കോട്: രാത്രി ക്വാര്‍ട്ടേഴ്സിലെത്തി അസി. കമീഷണറുടെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി. ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് സിറ്റി
പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം സൗത് അസി. കമീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായരാണ് സസ്പെന്‍ഷന്‍ ഉത്തരവിട്ടത്. പരാതിക്കാരിയില്‍നിന്ന് വിശദമായ മൊഴിയെടുത്തശേഷം ശ്രീജിത്തിനെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
അസി. കമീഷണര്‍ ശബരിമല ഡ്യൂട്ടിക്ക് പോയപ്പോള്‍ ഡയറി നല്‍കാനെന്ന വ്യാജേന രാത്രി ക്വാര്‍ട്ടേഴ്സിലെത്തി അസി. കമീഷണറുടെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സി.ഐക്കെതിരായ പരാതി. അദ്ദേഹത്തിന്‍െറ മൊബൈല്‍ നമ്പറില്‍നിന്ന് സ്ത്രീകളുടെ നമ്പറുകളില്‍ നിരന്തരം കോളുകളും അശ്ളീല മെസേജുകളും പോയതായി പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസി. കമീഷണര്‍ പ്രേമചന്ദ്രന്‍ പറഞ്ഞു.

Discuss