Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

കെ.പി.സി.സി പുനഃസംഘടന ഗ്രൂപ് അടിസ്ഥാനത്തിലാവരുത് -മുല്ലപ്പള്ളി

കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടന അനിശ്ചിതമായി നീളുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ളെന്നും പുനഃസംഘടന ഗ്രൂപ് അടിസ്ഥാനത്തിലാവരുതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുമായി
സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സംഘടനാ തലത്തില്‍ നിയോഗിക്കപ്പെടേണ്ടവരുടെ ഗ്രൂപ് നോക്കിയുള്ള ‘രക്തപരിശോധനാ’ റിപ്പോര്‍ട്ട് കിട്ടാന്‍ താമസിക്കുന്നതുകൊണ്ടാണോ പുനഃസംഘടന വൈകുന്നതെന്നറിയില്ല.
ഏതെങ്കിലും ഗ്രൂപ്പില്‍പെട്ടവര്‍ മാത്രമല്ല തലപ്പത്ത് വരേണ്ടത്. ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. അവര്‍ കോണ്‍ഗ്രസിന്‍െറ മുഖ്യധാരയിലെത്താതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ് -മുല്ലപ്പള്ളി പറഞ്ഞു.
വക്കം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള എം.എം. ഹസന്‍െറ പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എങ്കില്‍പിന്നെ കമീഷന്‍െറ സാംഗത്യമെന്തായിരുന്നുവെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
പാര്‍ട്ടി ഉത്തരവാദിത്തത്തോടെ കമീഷനെ നിയോഗിച്ച സ്ഥിതിക്ക് കമീഷന്‍ റിപ്പോര്‍ട്ടിനെയും ഗൗരവത്തോടെ കാണണം.
 റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കെ.പി.സി.സി ഉചിതമായ നടപടി എടുക്കണം.
പാര്‍ട്ടിയിലെ ഏതെങ്കിലും ആളുകളുടെ ഭാഗത്തുനിന്ന് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആവര്‍ത്തിക്കാതിരിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും ഇതാവശ്യമാണ്.
പൊലീസില്‍ തീവ്രവാദികളുണ്ടെന്ന ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരമൊരു റിപ്പോര്‍ട്ട് തന്‍െറ മുന്നിലില്ളെന്നും ആരോപണമുന്നയിച്ച കെ. സുരേന്ദ്രന്‍ തെളിവ് നല്‍കിയാല്‍ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി മറുപടി നല്‍കി.

Discuss