
ഭൂമി പതിച്ച് നല്‍കല്‍ സംബന്ധിച്ച രേഖകള്‍ .....പരിശോധിക്കലാവും തുടക്കത്തിലുണ്ടാവുക. അവസാന ഘട്ടത്തില്‍ വി. എസ്. ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴിഎടുക്കും. കാസര്‍കോഡ് ക്യാമ്പ് ചെയ്ത് അന്വേഷണം തുടരാനാണ് തീരുമാനം. പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം നടത്തുന്നത് ഉചിതമല്ല എന്നതുകൊണ്ടാണ് മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നല്‍കിയത്. വി.എസ്സിനുപുറമെ മന്ത്രിയായിരുന്ന കെ. പി.രാജേന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരേയും അവസാനഘട്ടത്തില്‍ ചോദ്യം ചെയ്യും.
വി.എസ്.അച്യുതാനന്ദന്‍ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ. പി. രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലതോമസ്, മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ആര്‍. മുരളീധരന്‍, കാസര്‍കോഡ് ജില്ലാകളക്ടര്‍മാരായിരുന്ന കൃഷ്ണന്‍ കുട്ടി, ആനന്ദ് സിങ് വി.എസ്സിന്റെ ബന്ധു ടി.കെ.സോമന്‍, വി.എസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട സുരേഷ് എന്നിവരെ പ്രതിചേര്‍ത്ത് കാസര്‍കോഡ് വിജിലന്‍സ് ഡിവൈ. എസ്.പി. കുഞ്ഞിരാമന്‍ വെള്ളിയാഴ്ചകോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. ഭൂമി പതിച്ച് നല്‍കുന്നതിന് ചുക്കാന്‍ പിടിച്ചയാള്‍ എന്ന നിലയിലാണ് വി. എസ്സിനെ ഒന്നാം പ്രതിയാക്കിയത്. വി.എസ്സും കെ. പി. രാജേന്ദ്രനും കൂടിയാലോചന നടത്തിയാണ് നിയമവിരുദ്ധമായി ഭൂമി പതിച്ച് നല്‍കിയത് എന്ന് എഫ്. ഐ. ആറില്‍ പറയുന്നുണ്ട്.
2010ലാണ് ഭൂരഹിതരായ സൈനികര്‍ക്ക് നല്‍കുന്ന ഭൂമി വിമുക്തഭടനായ ടി.കെ. സോമന് പതിച്ച് നല്‍കിയത്. കാസര്‍കോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ നല്‍കിയത്. ഇതിന്റെ തുടക്കം മുതല്‍ തന്നെ ക്രമവിരുദ്ധമായ നടപടികളാണ് ഉണ്ടായതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അര്‍ഹനല്ലാത്തയാള്‍ക്ക് ഭൂമി നല്‍കാന്‍ വി. എസ്. സമ്മര്‍ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം സുരേഷ് നിയമവിരുദ്ധ നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. അതുമാത്രമല്ല 25 വര്‍ഷത്തേക്ക് വില്‍പ്പന നടത്താന്‍ പറ്റാത്ത ഭൂമി കൈമാറ്റം ചെയ്യാനുള്ള ഇളവുംനല്‍കിയിട്ടുണ്ട്. കാസര്‍കോഡ് തഹസില്‍ദാര്‍, ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ മറികടന്നാണ് ക്രയവിക്രയങ്ങളെല്ലാം നടന്നത്. ഇതിനു വേണ്ടി മന്ത്രിസഭയെതെറ്റിദ്ധരിപ്പിച്ചു. മാത്രമല്ല, വി.എസ്സിന്റെ താത്പര്യപ്രകാരം പുറത്ത് നിന്നുള്ള അജന്‍ഡയായി ഈ വിഷയം കൊണ്ടുവന്ന് മന്ത്രിസഭായോഗ തീരുമാനമാക്കി നടപ്പാക്കിയെന്നും എഫ്.ഐ. ആറില്‍ പറയുന്നുണ്ട്.
അഴിമതി നിരോധന നിയമമുള്‍പ്പെടെയുള്ള കുറ്റം ചേര്‍ത്ത് വി.എസ്സിനെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തതോടെ അദ്ദേഹം പ്രതിപക്ഷ നേതാവ് പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം വേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിവെക്കുമെന്ന് വി. എസ്. പത്രസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സി. പി. എമ്മിന്റെ തീരുമാനം.