കോഴിക്കോട്: ഉത്തരമേഖല ഇന്റര്‍ പോളിടെക്‌നിക്ക്
ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എ.ഡബ്ല്യു.എച്ച്. കോളേജിന് ജയം. വെസ്റ്റ്ഹില്‍
പോളിടെക്‌നിക്കിനെ 51 റണ്‍സിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത
എ.ഡബ്ല്യു.എച്ച്. 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 97 റണ്‍സെടുത്തു. മറുപടി
ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ്ഹില്‍ പോളിടെക്‌നിക്ക് 11.4 ഓവറില്‍ 50ന്
എല്ലാവരും പുറത്തായി.