എ.ഐ.സി.ടി.ഇ. അംഗീകരിച്ച ശമ്പളത്തിന്റെ പകുതിപോലും കോഴിക്കോട് എ.ഡബ്ല്യു.എച്ചിലെ ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. ശമ്പളവര്‍ധന അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ച് വിവിധ ഘട്ടങ്ങളിലെ സമരങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപ നല്‍കി ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളെ സമരം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രശ്‌നത്തില്‍ മാനേജ്‌മെന്റ് പിടിവാശി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച എ. ഡബ്ല്യു.എച്ച്. കേന്ദ്ര ഓഫീസിനു മുമ്പില്‍ അധ്യാപകര്‍ നടത്തുന്ന മാര്‍ച്ചില്‍ രക്ഷിതാക്കള്‍ സഹകരിക്കും. ജനുവരി 19-ന് കോളേജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന പി.ടി.എ. ജനറല്‍ബോഡിയോഗം ഇക്കാര്യത്തില്‍ ശക്തമായ തീരുമാനമെടുക്കും.
പാരന്റ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ പി.പി. കൃഷ്ണാനന്ദന്‍, എന്‍. ശിവദാസന്‍, രവി പനങ്ങാട്, പി. എസ്. അബ്ദുള്‍ ഗഫൂര്‍, ടി. മീരാബായ്, വി. സരസു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.