കോഴിക്കോട് ജില്ലയിലെ ' നിര്‍മാണ്‍ ' ഓണ്‍ലൈന്‍ മണല്‍വിതരണ സംവിധാനത്തിന്റെ..... ഒന്നാംവാര്‍ഷികാഘോഷം കളക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണലൂറ്റ് തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. അനിയന്ത്രിതമായ മണല്‍വാരല്‍ കാരണമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളത്തിലെ ആറ് നദികളില്‍ മണല്‍ ഓഡിറ്റിങ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.
മണല്‍വിതരണത്തിലെ സുതാര്യതയില്ലായ്മയും പ്രയാസങ്ങളും ഒഴിവാക്കാന്‍ 'നിര്‍മാണ്‍' സംവിധാനംകൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി, അര്‍ഹതയും മുന്‍ഗണനയുമനുസരിച്ച് ആവശ്യക്കാര്‍ക്ക് മണല്‍ ലഭ്യമാക്കുന്ന ഈ സംവിധാനവും തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സും എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് എന്ത് ചെയ്യാനാവുമെന്ന് നിര്‍ദേശിക്കാനായി മാര്‍ച്ച് 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് അന്തര്‍ദേശീയ ശില്‍പ്പശാല നടത്തുമെന്നും മന്ത്രി അറിയിച്ചു.
സി.കെ. നാണു എം.എല്‍.എ. അധ്യക്ഷനായി. 'നിര്‍മാണ്‍' സംവിധാനത്തെക്കുറിച്ച് അസിസ്റ്റന്റ് കളക്ടര്‍ ടി. വി. അനുപമ തയ്യാറാക്കിയ ഡോക്യുമെന്ററി എ. കെ. ശശീന്ദ്രന്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. ബ്രോഷര്‍ പ്രകാശനം അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ നിര്‍വഹിച്ചു സി. മോയിന്‍കുട്ടി എം.എല്‍.എ., ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ.ബി. വത്സലകുമാരി, കെ.സി. അബു, യു. പോക്കര്‍, പി.കെ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം സ്വാഗതവും ആര്‍.ഡി.ഒ. കെ.കെ. രാജന്‍ നന്ദിയും പറഞ്ഞു.