Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 16 January 2012

ലഹരിയുടെ ആപത്ത് പാഠ്യവിഷയമാക്കണം



കോഴിക്കോട്: മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന് ഇവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

യു.പി. തലം മുതല്‍ കോളേജുതലം വരെ പാഠ്യപദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തണം. ഭാവി തലമുറയെ ലഹരിവിമുക്തരാക്കുന്നതിന് അത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഫിബ്രവരി ഒന്നിന് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്താനും തീരുമാനമായി.


ജില്ലാ പ്രസിഡന്റ് ഹാജി മാഹിന്‍ നെരോത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ചാണ്ടികുരിശും മൂട്ടില്‍, ഒ.ഡി. തോമസ്, പ്രൊഫ. ഒ.ജെ. ചിന്നമ്മ, സിസ്റ്റര്‍ മൗറില്ല, ഭരതന്‍ പുത്തൂര്‍വട്ടം, തുടങ്ങിയവര്‍ സംസാരിച്ചു.

Discuss