കോഴിക്കോട്: സംസ്ഥാന സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ ജില്ലാ സോഫ്റ്റ് ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് എം.പി. ആദംമുല്‍സിയുടെ അധ്യക്ഷതയില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് തോമസ്, വി.എം. മോഹനന്‍, ടി.എം. അബ്ദുറഹിമാന്‍, കെ. രാംദാസ്, എ. മൂസഹാജി, കബീര്‍ സലാല, എന്‍. പത്മനാഭന്‍, കെ.എം. ബെല്ലാല്‍, കെ.പി.യു. അലി, പി. വത്സല എന്നിവര്‍ സംസാരിച്ചു. പി. ഷഫീഖ് സ്വാഗതവും എം.പി. മുഹമ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
പുരുഷവിഭാഗത്തില്‍ കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, പാലക്കാട്, കൊല്ലം, ഇടുക്കി, എറണാകുളം, കാസര്‍കോട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വനിതാവിഭാഗത്തില്‍ കോഴിക്കോട്, വയനാട്, കാസര്‍കോട്, പാലക്കാട് ടീമുകള്‍ സെമിഫൈനലില്‍ എത്തി.