Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

കോഴിക്കോട് ഇനി ബാലഭിക്ഷാടന വിമുക്തനഗരം



കോഴിക്കോട്: നഗരത്തെ ബാലവേല വിമുക്തമാക്കാനുള്ള നടപടികള്‍ക്കായിരിക്കും അടുത്ത ഘട്ടത്തില്‍ മുന്‍ഗണന നല്‍കുകയെന്ന് സാമൂഹികക്ഷേമമന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. ബാലഭിക്ഷാടനം മാത്രമല്ല ബാലവേലയും ഇല്ലാതാക്കേണ്ടതുണ്ട്. രണ്ടു പ്രശ്‌നങ്ങളിലും കുറ്റവാളികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാനുള്ള സാധ്യത... ഇല്ലാതാക്കണമെന്ന് കോഴിക്കോടിനെ ബാലഭിക്ഷാടന വിമുക്ത നഗരമായി പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു.
ഒരു നിയമം ശിക്ഷിക്കുമ്പോള്‍ മറ്റൊരു നിയമത്തിന്റെ പഴുതിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ബാലഭിക്ഷാടനം നടത്തുന്ന കുട്ടികളെ രക്ഷിച്ച് ജുവനൈല്‍ ഹോമിലാക്കിയാലും അവിടെനിന്നും കടത്തിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ശശി, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, കെ.പി.ഒ.എ. പ്രസിഡന്റ് ടി.കെ. വത്സന്‍, കെ. പിഎ. പ്രസിഡന്റ് പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. എം. പ്രദീപ് റിപ്പോര്‍ട്ട് അവതരപ്പിച്ചു. ജില്ലാ പോലീസ് മേധാവി ജി സ്​പര്‍ജന്‍കുമാര്‍ സ്വാഗതവും അസിസറ്റ്ന്റ് പൊലീസ് കമീഷണര്‍ (സൗത്ത്) കെ.ആര്‍. പ്രേമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Discuss