കോഴിക്കോട്:
കല്ലായി റോഡിനു സമാന്തരമായി വട്ടാംപൊയില്‍ റെയില്‍വേ ജങ്ഷനടുത്തുനിന്ന്
പി.വി.എസ്. ആസ്പത്രി ജങ്ഷന്‍ വരെ നാട്ടുകാരുടെ കൂട്ടായ്മയില്‍ റോഡു
നിര്‍മാണം തകൃതിയായി തുടരുന്നു. രണ്ടു ദിവസത്തിനകം റോഡിന് നിയതമായ രൂപം
കൈവരും. റോഡില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വിളക്കുകള്‍......
സ്ഥാപിച്ചുതുടങ്ങി. നാലു പോസ്റ്റുകള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഞായറാഴ്ച ഇതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതായിരുന്നുവെങ്കിലും പണി തീരാത്തതിനാല്‍ 13ലേക്ക് മാറ്റി . വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
റോഡിനു വേണ്ടി മണ്ണിട്ടു നിരപ്പാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മണ്ണുമാന്തികള്‍ പകലന്തിയോഗം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. റോഡ് മുറിച്ച്കടന്നു പോകുന്ന രണ്ട് ഓവുചാലുകളുടെ വശങ്ങള്‍ ബലപ്പെടുത്തി സ്ലാബിടുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. റോഡിനു തടസ്സമായിനിന്ന കൈയേറ്റങ്ങളും മരങ്ങളും ഇതിനകം നീക്കംചെയ്തിട്ടുണ്ട്.
ദേശീയപാതയായ കല്ലായ് റോഡില്‍ തെക്കുനിന്നും വടക്കോട്ടേക്കുള്ള വാഹനത്തിരക്ക് ഒരു പരിധിവരെ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമാന്തര റോഡ് നിര്‍മിക്കുന്നത്. 400 മീറ്റര്‍ നീളവും ശരാശരി മൂന്നു മീറ്റര്‍ വീതിയുമാണ് റോഡിനുണ്ടാവുക. കല്ലായ് റോഡില്‍ തിങ്ങിഞെരുങ്ങുന്ന കാറുകളും ചെറുവാഹനങ്ങളുമുള്‍പ്പെടെയുള്ളവയ്ക്ക് സമാന്തര റോഡ് പ്രയോജനപ്പെടുത്താന്‍ കഴിയും. ഡിസംബര്‍ ഏഴിനാണ് റോഡു നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
2008-ല്‍ 'മാതൃഭൂമി നഗരം' രൂപരേഖ സഹിതം മുന്നോട്ടുവെച്ച ആശയമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാവുന്നത്. ഈ വിഷയം നാട്ടുകാര്‍ ഏറ്റെടുത്തു. ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലിമിന്റെ ശക്തമായ ഇടപെടല്‍ കൂടി ഉണ്ടായതോടെ സമാന്തര റോഡ് എന്ന ആശയം യാഥാര്‍ഥ്യത്തോടടുത്തു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ദൈനംദിന അവലോകനം നടത്താനും കളക്ടര്‍ രംഗത്തുണ്ട്.
രാഷ്ട്രീയ താത്പര്യങ്ങളോ സംഘടനാ താത്പര്യങ്ങളോ ഇല്ലാതെ നാട്ടുകാര്‍ ഒന്നടങ്കം റോഡ് നിര്‍മാണത്തിനായി അണിനിരന്നു. നാനൂറിലേറെപ്പേര്‍ ചേര്‍ന്നു നടത്തിയ ശ്രമദാനം ശ്രദ്ധ പിടിച്ചുപറ്റി. പ്രദേശത്തെ മുഴുവന്‍ റെസിഡന്റ്‌സ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും മുഴുവന്‍ സമയവും റോഡു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ അണിചേര്‍ന്നു.