ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 28 January 2012
വിദേശമദ്യം പിടികൂടി
കോഴിക്കോട്: തമിഴ്‌നാട് സ്വദേശിയുടെ പക്കല്‍നിന്ന്
30 വിദേശമദ്യക്കുപ്പികള്‍ പിടികൂടി. തിരുനെല്‍വേലി വിനായക കോവില്‍തെരു
സമുന്നായ് കാളിദാസ (53) ന്റെ പക്കല്‍നിന്നാണ് എലത്തൂര്‍ സബ്
ഇന്‍സ്‌പെക്ടര്‍ രാജേഷും സംഘവും മദ്യം പിടികൂടിയത്. എലത്തൂര്‍
റെയില്‍വേസ്റ്റേഷനു സമീപത്തുനിന്നാണ് മദ്യം പിടിച്ചത്. പ്ലാസ്റ്റിക്
കവറില്‍ സൂക്ഷിച്ച നിലയിലായിരുന്ന മദ്യം മാഹിയില്‍നിന്നു
കൊണ്ടുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. 250 മില്ലിലിറ്ററിന്റെ
കുപ്പികളാണ് പിടിച്ചത്. രാവിലെയാണ് സംഭവം.