ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 28 January 2012
യു.ഡി.എഫ്. മര്യാദ കാണിക്കുന്നില്ല -മേയര്‍
കോഴിക്കോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട
അംഗത്തിന്റെ സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍
ജനവരി 21 ന് പാര്‍ട്ടിനേതാക്കളുടെ യോഗം വിളിച്ചുവെങ്കിലും യു.ഡി.എഫ്.
നോതാക്കളാരും പങ്കെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് മേയര്‍ എ.കെ. പ്രേമജം
പത്രസമ്മേളനത്തില്‍ പറഞ്ഞു. പങ്കെടുക്കില്ലെന്ന് വിളിച്ചുപറയാനുള്ള മര്യാദ
പോലും അവര്‍ കാണിച്ചില്ല. മാന്യത വണ്‍വേട്രാഫിക്കില്‍ മാത്രം പോരാ. വണ്‍വേ
വേണ്ടിടത്തും താന്‍ ടൂ വേ പോവുന്നുണ്ട്. അതെല്ലാകാലത്തും പ്രതീക്ഷിക്കേണ്ട.
താന്‍ ഗാന്ധിജിയൊന്നുമല്ല. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്ന ആള്‍
സത്യപ്രതിജ്ഞ നടത്താന്‍ അപേക്ഷ നല്‍കണം. എന്നാല്‍ സുനില്‍കുമാര്‍ അപേക്ഷ
നല്‍കിയിരുന്നില്ല. താന്‍ മുന്‍കൈയെടുത്ത് സെക്രട്ടറിയെക്കൊണ്ട്
വിളിപ്പിച്ചശേഷമാണ് അദ്ദേഹം അപേക്ഷനല്‍കിയത്. സത്യപ്രതിജ്ഞനടത്താന്‍ രണ്ടു
തീയതികള്‍ താന്‍ നിര്‍ദേശിച്ചെങ്കിലും അവ സ്വീകാര്യമല്ലെന്നാണ് എം.ടി. പത്മ
പറഞ്ഞത്. സൗകര്യമുള്ള തീയതി അറിയിക്കാനും തയ്യാറായില്ല. ദുഃഖാചരണത്തിന്റെ
സമയത്ത് ആഘോഷപൂര്‍വം സത്യപ്രതിജ്ഞ നടത്താന്‍പറ്റില്ല. കൃഷ്ണദാസിനുനേരേ
നടന്ന അക്രമത്തില്‍ പോലീസ് നടപടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍
നഗരസഭയ്ക്ക് ഒന്നും ചെയ്യാനില്ല. രാഷ്ട്രീയപ്രേരിതമായ പ്രമേയമാണ്
കൊണ്ടുവന്നത്. കൗണ്‍സില്‍ അംഗമായിരിക്കുന്നിടത്തോളം ഡി.പി.സി.
അംഗത്വത്തില്‍ നിന്നു മാറ്റാനാവില്ല. ഇക്കാര്യത്തില്‍ കാര്യമറിയാതെയാണ്
യു.ഡി.എഫ്. ബഹളമുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍
പ്രൊഫ.പി.ടി. അബ്ദുള്‍ ലത്തീഫ്, സ്ഥിരം സമിതിചെയര്‍മാന്‍മാര്‍
തുടങ്ങിയവരും പങ്കെടുത്തു.