ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Thursday, 5 January 2012
സ്വര്‍ണവും പണവും മോഷ്ടിച്ചു
കൊയിലാണ്ടി: കൊയങ്ങാട്‌തെരുവിലെ വലിയവീട്ടില്‍
സുമതിയുടെ വീട്ടില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണമാലയും പേഴ്‌സില്‍
സൂക്ഷിച്ചിരുന്ന 2,500 രൂപയും കളവ് പോയി. വ്യാഴാഴ്ച പുലര്‍ച്ചെ അടുക്കള
വാതില്‍ തുറന്നുകിടക്കുന്നത് കണ്ടാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്.
വാതിലിനരികിലുള്ള ജനവാതിലിനിടയിലൂടെ കയ്യിട്ടാണ് വാതില്‍ തുറന്നതെന്ന്
സംശയിക്കുന്നു. കൊയിലാണ്ടി പോലീസ് അന്വേഷണം തുടങ്ങി.