Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 5 January 2012

കുമ്മായച്ചൂളകള്‍ ഇല്ലാതാവുന്നു

കൊയിലാണ്ടി: ഗ്രാമീണജീവിതത്തില്‍ നിന്ന് കുമ്മായച്ചൂളകളും അപ്രത്യക്ഷമാകുന്നു. മുമ്പൊക്കെ നാട്ടിന്‍പുറങ്ങളിലെ വഴിയോരക്കാഴ്ചയായിരുന്നു മണ്ണുകൊണ്ടുള്ള കുമ്മായച്ചൂളകള്‍. ഇപ്പോഴിത് പുഴയോരഗ്രാമങ്ങളില്‍പ്പോലും ഇല്ലാതാവുകയാണ്. പുഴയില്‍ നിന്ന് വാരുന്ന കക്ക ചൂളയില്‍ വേവിച്ചാണ് നീറ്റുകക്കയുണ്ടാക്കുന്നത്. ഇത് വിറ്റുകിട്ടുന്ന വരുമാനമായിരുന്നു നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം.കൃഷിക്ക് ഉപയോഗിക്കുന്ന വളക്കുമ്മായം, ചുമര്‍ വെള്ള വലിക്കുന്നതിനുള്ള......
നൂറ് എന്നിവയ്ക്കായിരുന്നു ആവശ്യക്കാരേറെയുണ്ടായിരുന്നത്. കൃഷി ഇല്ലാതായതും കെട്ടിടങ്ങള്‍ക്ക് ചായം തേക്കുന്നതിനുള്ള പരമ്പരാഗത രീതി മാറിപ്പോയതും ഈ കുടില്‍വ്യവസായത്തിന്റെ നിലനില്പിന് ഭീഷണിയായി. വെറ്റില മുറുക്കിന് ഉപയോഗിക്കുന്ന നൂറ് നീറ്റുകക്കയില്‍ വെള്ളമൊഴിച്ചാണുണ്ടാക്കുന്നത്. വെറ്റിലമുറുക്ക് പാന്‍മുറുക്കിലേക്ക് മാറിയതോടെ വീടുകളില്‍ നൂറ്‌സൂക്ഷിക്കുന്ന പതിവുമില്ലാതായി.
കീടങ്ങളെയും പൂപ്പലുകളെയും നശിപ്പിക്കുന്നതിന് നാട്ടിന്‍പുറത്തുകാര്‍ ഇപ്പോഴും ആശ്രയിക്കുന്നത് കുമ്മായത്തെയാണ്. നിര്‍മാണച്ചെലവ് വര്‍ധിച്ചതും നീറ്റുകക്കയുടെ ദൗര്‍ലഭ്യതയും ഈ തൊഴില്‍രംഗത്ത് നിലനില്‍ക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. മറ്റ് തൊഴില്‍മേഖലകളെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമേ ലഭിക്കുന്നുള്ളൂവെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. പലരും പിടിച്ചുനില്‍ക്കുന്നത് പരമ്പരാഗതമായി ചെയ്തുവന്ന തൊഴിലുപേക്ഷിക്കാനുള്ള മടികൊണ്ടാണ്.

Discuss