Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

ജപ്പാന്‍ പൈപ്പിടല്‍; കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ യാത്രാക്ളേശം രൂക്ഷം

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോഴിക്കോട് - ബാലുശ്ശേരി റൂട്ടില്‍ യാത്രാക്ശേശം രൂക്ഷം.
മൂട്ടോളി, കക്കോടിമുക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് നിലവില്‍ പൈപ്പിടല്‍ നടക്കുന്നത്.
ഇതിനായി ഇരുചക്ര വാഹനങ്ങളെപോലും കടത്തിവിടാതെ റോഡ് പൂര്‍ണമായും അടച്ചതാണ്...

യാത്ര ദുരിതത്തിലാക്കാന്‍ കാരണം.
 പ്രവൃത്തി തുടങ്ങിയതോടെ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കക്കോടിയില്‍ നിന്ന് തിരിഞ്ഞ് കൂടത്തുംപൊയില്‍, ചെലപ്രം, ഗുഡ്ലക്ക് ലൈബ്രറി വഴി കുമാരസ്വാമി ബസാറിലും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചേളന്നൂര്‍ ബ്ളോക് ഓഫിസിനുമുന്നില്‍ നിന്ന് തിരിഞ്ഞ് പറമണ്ണില്‍ ക്ഷേത്രം, കൂടത്തും പൊയില്‍ വഴി കക്കോടിയിലും എത്തിച്ചേരുകയാണ് ചെയ്യുന്നത്.
ഈ വഴികള്‍ക്ക് വേണ്ടത്ര വീതിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുരുക്കുണ്ടാവുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. രാവിലെയും വൈകിട്ടും ഒരുമണിക്കൂറോളമാണ് ഇവിടെ വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നത്.
 ഒരാള്‍ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന മൂട്ടോളി ഭാഗത്ത് കുഴിയെടുത്തപ്പോള്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായതിനാലാണ് ഇരുചക്ര വാഹനങ്ങളെപോലും ഇതുവഴി കടത്തിവിടാത്തതെന്നും രാത്രിയിലും പൈപ്പിടല്‍ നടത്തുന്നതിനാല്‍ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്നും കരാര്‍ ജോലി ഏറ്റെടുത്ത കമ്പനി അധികൃതര്‍ പറഞ്ഞു. 

Discuss