കോഴിക്കോട്: കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്ക്
നാട്ടിന്‍പുറങ്ങളിലൂടെ പാചകവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെ കുറിച്ച
ആശങ്ക കേരളത്തില്‍ മറ്റൊരു ജനകീയ സമരത്തിനു കൂടി കളമൊരുക്കുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയും ആശങ്കയകറ്റാതെയും പദ്ധതി നടപ്പാക്കാന്‍
അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ച് കോഴിക്കാട്ട് ‘ഗെയില്‍’ (ഗ്യാസ്
അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) വിക്ടിംസ് ഫോറം നിലവില്‍ വന്നു.
സംസ്ഥാനതലത്തില്‍ ഈ മാസം 14ന് കോഴിക്കോട്ട് ജനകീയ......
കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. സി.ആര്‍. നീലകണ്ഠന്‍, സാറാ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴിക്കോട്ട് ഗ്രോ വാസുവിന്‍െറ നേതൃത്വത്തില്‍ സമര സമിതി രൂപംകൊണ്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 12 ഓളം ആക്ഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. സ്വകാര്യ ഭൂമിയിലൂടെയാണ് പാചകവാതക പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. 36 ഇഞ്ച് വീതിയുള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ 26 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിന് ഗെയില്‍ അധികൃതര്‍ സ്ഥലം ഏറ്റെടുക്കല്‍ നോട്ടീസ് വിതരണം ചെയ്യാനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സാധിച്ചില്ല. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഹൈവേ അതോറിറ്റിയും റെയില്‍വേ അതോറിറ്റിയും നിരാകരിച്ച പദ്ധതിയാണിതെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ പത്ത് ശതമാനത്തിന് മാത്രമേ നഷ്ടപരിഹാരം നല്‍കൂ. ഇത് സര്‍ക്കാര്‍ നിരക്കനുസരിച്ചാണ് കണക്കാക്കുക. വിട്ടുനല്‍കുന്ന ഭൂമിയുടെ 100 മീറ്റര്‍ അകലത്തില്‍ മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. പൈപ്പ്ലൈന്‍ സ്ഥാപിച്ച സ്ഥലത്ത് വേരിറങ്ങുന്ന മരങ്ങളൊന്നും പാടില്ല.
വില്ളേജ് ഓഫിസര്‍മാര്‍പോലും അറിയാതെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലമേറ്റെടുക്കല്‍ നോട്ടീസുമായി വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ ഉയര്‍ത്തിയ ആശങ്കയാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജനവാസകേന്ദ്രത്തില്‍ ഇത് വന്നുകഴിഞ്ഞാല്‍ കെനിയയിലുണ്ടായപോലെ ദുരന്തമുണ്ടാവുമോ എന്ന ആശങ്കയുണ്ട്. വര്‍ഷത്തില്‍ ആറുമാസത്തോളം മഴ പെയ്യുന്ന കേരളംപോലുള്ള പ്രദേശത്ത് പ്രകൃതിവാതക പൈപ്പ്ലൈന്‍ അപകടമുണ്ടാക്കുമെന്ന വിദഗ്ധാഭിപ്രായവും ജനങ്ങളില്‍ ആശങ്കയേറ്റുന്നു.
ഭൂമിയുടെ വില കുത്തനെ ഇടിഞ്ഞേക്കുമെന്ന ആശങ്കയാണ് മറ്റൊന്ന്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കും വികസനത്തിന് തടസ്സവും സൃഷ്ടിച്ചാല്‍ ഭൂമിയുടെ വില കുറഞ്ഞേക്കുമെന്നാണ് ആശങ്ക.
കൊച്ചിയില്‍ ഇതിനെതിരെ തുടക്കത്തില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നെങ്കിലും 45 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 98 കി.മീറ്റര്‍ ദൂരത്തിലാണ് നിര്‍ദിഷ്ട പദ്ധതി.
കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, നീലേശ്വരം, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, ബാലുശ്ശേരി, കോട്ടൂര്‍, നൊച്ചാട്, പേരാമ്പ്ര, വേളം, നാദാപുരം, തൂണേരി തുടങ്ങിയ ഗ്രാമങ്ങളിലൂടെയാണ് നിര്‍ദിഷ്ട പാചകവാതക പൈപ്പ് ലൈന്‍ പദ്ധതി വളഞ്ഞുപുളഞ്ഞുപോകുന്നത്. സുരക്ഷാ പ്രശ്നമില്ളെങ്കില്‍ എന്തുകൊണ്ട് നാഷനല്‍ ഹൈവേ വഴിയോ റെയില്‍വേക്ക് സമാന്തരമായോ പദ്ധതി നടപ്പാക്കുന്നില്ളെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.