Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 5 January 2012

പൊതുജനങ്ങള്‍ക്കായി സിവില്‍സ്റ്റേഷനില്‍ 'ഫ്രന്റ് ഓഫീസ്' തുടങ്ങുന്നു.


കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവരെ സഹായിക്കാനായി കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ ഫ്രന്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നു. സിവില്‍ സ്റ്റേഷനിലെ 112 ജില്ലാ ഓഫീസുകളുമായും മറ്റ് അനുബന്ധ സര്‍ക്കാര്‍ ഓഫീസുകളുമായും ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെനിന്ന് ലഭിക്കുമെന്ന് ജില്ലാ...... കളക്ടര്‍ ഡോ. പി.ബി. സലീം പത്രസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള എല്ലാ അപേക്ഷാ ഫോമുകളും ഉണ്ടാവും. അവ പൂരിപ്പിക്കാനുള്ള സഹായങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഫ്രന്റ് ഓഫീസില്‍ ലഭ്യമാവും.


കളക്ടറേറ്റില്‍ നല്‍കിയ അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഫ്രന്റ് ഓഫീസില്‍ നിന്ന് തത്സമയം അറിയാം. ക്രമേണ മുഴുവന്‍ വകുപ്പുകളിലും നല്‍കിയ അപേക്ഷകളുടെ സ്ഥിതി അറിയാനുള്ള സംവിധാനവുമൊരുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജനവരി 30-ഓടെ ഫ്രന്റ് ഓഫീസിന്റെ പ്രവര്‍ത്തനമാരംഭിക്കും. ഫോട്ടോസ്റ്റാറ്റ്, ഫാക്‌സ്, ഇന്റര്‍ നെറ്റ് തുടങ്ങിയ സേവനങ്ങളും ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.


മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്റെ പേരില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ലൈബ്രറി ആരംഭിക്കുന്നുണ്ട്. ജനവരി ഒന്‍പതിന് റഫറന്‍സ് ലൈബ്രറിയുടെയും റീഡിങ് റൂമിന്റെയും പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ റവന്യു ജീവനക്കാര്‍ക്ക് നേരിട്ടും സിവില്‍ സ്റ്റേഷനിലെ മറ്റ് ജീവനക്കാര്‍ക്ക് ഗസ്റ്റായും ലൈബ്രറിയില്‍ അംഗങ്ങളാവാം. ജീവനക്കാരില്‍നിന്ന് പുസ്തകങ്ങള്‍ സംഭാവനയായി സ്വീകരിച്ചാണ് ലൈബ്രറി ആരംഭിക്കുന്നത്. എല്ലാ ദിവസവും ലൈബ്രറി പ്രവര്‍ത്തിക്കും. മലബാറിനെപ്പറ്റിയുള്ള പ്രത്യേക വിഭാഗവും ലൈബ്രറിയിലുണ്ടാവുമെന്ന് കളക്ടര്‍ പറഞ്ഞു.

Discuss