Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 16 January 2012

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം; പൊലീസ് നടപടികള്‍ പേരിലൊതുങ്ങുന്നു


കോഴിക്കോട്: പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിനെതിരായ പൊലീസ് നടപടികള്‍ പേരിലൊതുങ്ങുന്നു. ദിവസേന പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാത്തതാണ് പ്രവര്‍ത്തനം അട്ടിമറിയാന്‍ കാരണമെന്നാണ് ആക്ഷേപം.
നഗരപരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവരെ പിടികൂടാന്‍ ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ‘ഓപറേഷന്‍ സ്വീപ്’ എന്ന പദ്ധതി തയാറാക്കി ഡിസംബര്‍ ആദ്യവാരമാണ് സിറ്റി പൊലീസ് രംഗത്തെത്തിയത്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഐ.പി.സി 268, 269,278 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും കുറ്റക്കാര്‍ക്ക് ഒരു വര്‍ഷംവരെ തടവോ 5000 രൂപവരെ...

പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍, മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരെ താക്കീതുചെയ്ത് വിട്ടയക്കുന്ന രീതിയാണ് പിന്നീട് പൊലീസ് സ്വീകരിച്ചത്.
പദ്ധതിയുടെ നോഡല്‍ ഓഫിസറായ ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി മുഴുവന്‍ സ്റ്റേഷനുകളിലേയും എസ്.ഐമാര്‍ക്ക് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മിക്ക എസ്.ഐമാരും ഇത് മുഖവിലക്കെടുത്തില്ല. പൊതു സ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഇവരെ കൂടാതെ 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് നോഡല്‍ ഓഫിസര്‍ പറഞ്ഞു. നിലവില്‍ എരഞ്ഞിപ്പാലം ബൈപാസ്, ബീച്ച് റോഡ് തുടങ്ങി നഗരത്തിലെ മിക്ക ഭാഗങ്ങളിലും ആളുകള്‍ മാലിന്യം തള്ളുന്ന സ്ഥിതിയുണ്ട്.

Discuss