Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 16 January 2012

കോര്‍പ്പറേഷനിലും സാമ്പത്തിക പ്രതിസന്ധി; കിട്ടാനുള്ളത് 24 കോടി



കോഴിക്കോട്: മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ കോഴിക്കോട് കോര്‍പ്പറേഷനും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍.

സര്‍ക്കാറില്‍ നിന്ന് യഥാസമയം കിട്ടേണ്ട തുക ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവ നല്‍കാന്‍ കടുത്ത പ്രയാസം അനുഭവപ്പെടുകയാണ്. പെന്‍ഷന്‍ ഇനത്തില്‍ നിന്ന് മാത്രമായി കോര്‍പ്പറേഷന് സര്‍ക്കാറില്‍ നിന്ന് 24 കോടി രൂപയോളം...

കിട്ടാനുണ്ട്. 1985 മുതലുള്ള കണക്കാണിത്.

റെഗുലര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഇനത്തില്‍ 15 ശതമാനമാണ് കോര്‍പ്പറേഷന്റെ വിഹിതം. ബാക്കി നഗര ഭരണ കാര്യാലയമാണ് നല്‍കേണ്ടത്. എന്നാല്‍ ഇത് വര്‍ഷങ്ങളായി കുടിശ്ശികയാണ്. കഴിഞ്ഞ ഡിസംബര്‍ വരെ 24 കോടി രൂപയോളം ഈ വിഭാഗത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി. അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.


കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യം എന്നിവയടക്കം ഏതാണ്ട് 50 ലക്ഷം രൂപയാണ് ഒരു മാസത്തില്‍ ചെലവ് വരിക. എന്നാല്‍ അതനുസരിച്ചുള്ള വരുമാനം ഇല്ല. എന്നിരുന്നാലും ഇതുവരെ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളവും മറ്റും നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുന്ന ഏക കോര്‍പ്പറേഷനാണ് കോഴിക്കോടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഒന്നും തടസ്സപ്പെടാതെ നല്‍കുകയാണെന്നും ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി.


കോര്‍പ്പറേഷന്റെ വരുമാനം നികുതി പിരിവ് മാത്രമാണ്. കെട്ടിട നികുതി, വിനോദ നികുതി, തൊഴില്‍ നികുതി എന്നിവയാണ് വരുമാന സ്രോതസ്സ്. എന്നാല്‍ കെട്ടിട നികുതി 94-നുശേഷം പുതുക്കി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ പഴയ വരുമാനം തന്നെയാണ് ഈ ഇനത്തില്‍ ലഭിക്കുന്നത്. എന്നാല്‍ ചെലവ് 94-നെ അപേക്ഷിച്ച് വര്‍ധിച്ച്പിട്ടുണ്ടെന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കോര്‍പ്പറേഷന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് അനുസരിച്ച് കോര്‍പ്പറേഷനില്‍ ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള തീയതി ഉടനെ പ്രഖ്യാപിക്കും.

Discuss