Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

നരിക്കാട്ടേരി സ്‌ഫോടനം ലീഗ് നേതാവിനെ മാപ്പുസാക്ഷിയാക്കും


കോഴിക്കോട്: നിര്‍മാണത്തിനിടെ ബോംബ്‌സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ച നരിക്കാട്ടേരി സംഭവത്തിന്റെ കേസന്വേഷണം അന്തിമഘട്ടത്തില്‍. ഫിബ്രവരി അവസാനം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി.ഐ. ടി.കെ. ധനഞ്ജയ്ബാബു പറഞ്ഞു.

നരിക്കാട്ടേരി സ്‌ഫോടനക്കേസില്‍ പിടികൂടിയ മുസ്‌ലിംലീഗ് പ്രാദേശിക നേതാവ് തയ്യില്‍ മൊയ്തുവിനെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ തീരുമാനം. ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട് സി.ജെ.എം. കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് മൊയ്തുവിന്റെ മൊഴി രേഖപ്പെടുത്തി.


മുസ്‌ലിം ലീഗ് നേതാവും നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനാണ് മൊയ്തു.


നേരത്തേ കേസില്‍പ്പെട്ട സുബൈറിനെ മാപ്പുസാക്ഷിയാക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് നടത്തിയെങ്കിലും അത് ഫലം കണ്ടില്ല.


കേസന്വേഷണത്തില്‍ രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. നേരത്തേ കേസന്വേഷിച്ച എസ്.പി. പ്രദീപ്കുമാറിനെ മാറ്റിയത് ആരോപണത്തിനിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നാണ് ആരോപണം.


സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ഒരുങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ നിലച്ച നിലയിലാണ്.


മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കവും വിവാദത്തിനിടയാക്കിയിട്ടുണ്ട്. ലീഗ് നേതാവിന്റെ മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ വിശദീകരണം. നേതാക്കളെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്താനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് ലീഗ് അണികളില്‍ പ്രതിഷേധ മുണ്ടാക്കിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരുടെയും കുടുംബാംഗങ്ങള്‍ക്കും ഇതില്‍ കടുത്ത അമര്‍ഷമുണ്ട്. ബോംബ് സ്‌ഫോടനം നടന്ന് ഒരു വര്‍ഷം തികയുന്ന ഫിബ്രവരി 26ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. കേസില്‍ 33പേരില്‍ 22പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Discuss