ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 29 January 2012
തിരുവങ്ങൂരില്‍ സി.പി.എം. ഓഫീസിന് നേരെ ആക്രമണം
ചേമഞ്ചേരി: സി.പി.എം. തിരുവങ്ങൂര്‍ ബ്രാഞ്ച് ഓഫീസിന്
നേരെ ആക്രമണം. ഓഫീസിന്റെയും തൊട്ടടുത്ത 'ക്ലമന്‍സി' സ്റ്റുഡിയോയുടെയും
ഗ്ലാസ്സുകള്‍ തകര്‍ത്തു. ഓഫീസിലെ കാരംസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ് പ്രചാരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡുകളും എസ്.എഫ്.ഐ.യുടെ
കൊടിമരവും നശിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവങ്ങൂരില്‍ സി.പി.എം. പ്രകടനം നടത്തി.