Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 22 January 2012

രണ്ടാം മാറാട് സി.ബി.ഐ അന്വേഷണം അട്ടിമറിച്ചതിനു പിന്നില്‍ ബി.ജെ.പി നേതൃത്വവും



രണ്ടാം മാറാട്  സി.ബി.ഐ അന്വേഷണം അട്ടിമറിച്ചതിനു പിന്നില്‍ ബി.ജെ.പി നേതൃത്വവും
കോഴിക്കോട്: ഒമ്പതുപേരുടെ കൂട്ടക്കുരുതിക്കിടയായ രണ്ടാം മാറാട് കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭയിലെ പ്രബല കക്ഷിക്കു പുറമെ ബി.ജെ.പിയും കൂട്ടുനിന്നതായി തെളിവുകള്‍ പുറത്തുവന്നു.
2003 മേയ് രണ്ടിന് നടന്ന രണ്ടാം മാറാട് അക്രമത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ജൂണ്‍ ...

എട്ടിന് അന്നത്തെ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിനു നിവേദനം നല്‍കിയതായി പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇത്തരമൊരു നിവേദനം ജൂണ്‍ എട്ടിന് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടില്ളെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച  രേഖകള്‍ വ്യക്തമാക്കുന്നു.
ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവും കേരളത്തിന്‍െറ ചുമതലക്കാരനുമായ പി.ബി. ആചാര്യ, അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, സംസ്ഥാന കമ്മിറ്റിയംഗം മടിക്കൈ കമ്മാരന്‍, കെ. രാമന്‍പിള്ള, കെ. അയ്യപ്പന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന് നിവേദനം നല്‍കിയെന്നാണ് ബി.ജെ.പി നേതൃത്വം മാധ്യമങ്ങളെ അറിയിച്ചത്. രണ്ടാം മാറാട് കൂട്ടക്കുരുതി നടത്തിയവര്‍ക്ക് അല്‍-ഉമ്മ, ലശ്കറെ ത്വയ്യിബ ബന്ധം ആരോപിച്ച് നല്‍കിയ നിവേദനത്തില്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതായ പ്രസ്താവനകളും മാധ്യമങ്ങള്‍ നേതാക്കളുടെ  ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. ജൂണ്‍ എട്ടിന് ബി.ജെ.പി നേതാക്കള്‍ നല്‍കിയതായി അവകാശപ്പെടുന്ന നിവേദനത്തിന്‍െറ കോപ്പി ആവശ്യപ്പെട്ട പൊതുപ്രവര്‍ത്തകന്, ഇത്തരമൊരു നിവേദനം ലഭിച്ചിട്ടില്ളെന്ന മറുപടിയാണ് രാജ്ഭവനില്‍നിന്ന് ലഭിച്ചത്.
എന്നാല്‍, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ ബി.ജെ.പി നേതാക്കള്‍ 2003 ജൂണ്‍ എട്ടിന് ഇത്തരത്തില്‍ ഒരു നിവേദനവും ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ളെന്നും, 2003 ജൂണ്‍ 28ന് മറ്റൊരു നിവേദനം ലഭിച്ചതായുമാണ് രാജ്ഭവനിലെ സംസ്ഥാന വിവരാവകാശ ഓഫിസറും അണ്ടര്‍ സെക്രട്ടറിയുമായ പി. ജയന്തി പൊതുപ്രവര്‍ത്തകന് നല്‍കിയ മറുപടി.  ഭാരതീയ ജനതാ പാര്‍ട്ടിയുടെ ലെറ്റര്‍ഹെഡില്‍ 2003 ജൂണ്‍ 28ന് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചത് ഭാരതീയ ജനതാ മഹിളാ മോര്‍ച്ച സംസ്ഥാന നേതാക്കളാണെന്ന്  രാജ്ഭവനിലെ രേഖകള്‍ പറയുന്നു.
 അന്നത്തെ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. രമ രഘുനന്ദനന്‍, ട്രഷറര്‍ രാധമ്മ തങ്കച്ചി, സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. സുമതി ഹരിദാസ്, ജില്ലാ പ്രസിഡന്‍റ് സി.ആര്‍. രാജേശ്വരി എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ബി.ജെ.പി സംസ്ഥാന നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന ഈ രേഖകളും, കോഴിക്കോട്ടെ മഹിളാ മോര്‍ച്ച നേതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹരജി പിന്നീട് പിന്‍വലിച്ചതും അന്വേഷിച്ച ക്രൈംബ്രാഞ്ച് മാറാട് രണ്ടാം കലാപത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് നിരവധി നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചതായി അറിയുന്നു. ചിലരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി നടന്ന ആസൂത്രിത നീക്കം വര്‍ഗീയ കലാപമായി ചിത്രീകരിച്ച് മുതലെടുപ്പ് നടത്തിയതിന്‍െറ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായാണ് വിവരം.
രണ്ടാം മാറാട് കലാപം നടന്നതിന്‍െറ മൂന്നാം ദിവസം അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമി മാറാട് സന്ദര്‍ശിച്ചിരുന്നു. മേയ് അഞ്ച്, ആറ് തീയതികളില്‍ മാറാട് സന്ദര്‍ശിച്ച ഇദ്ദേഹം, സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ശിപാര്‍ശ ചെയ്ത് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. മാറാട്ടെ താമസക്കാരെ ഒഴിപ്പിക്കുകയെന്ന ഗൂഢാലോചന കൂട്ടക്കൊലക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Discuss