കോഴിക്കോട്: രാമനാട്ടുകരയിലെ നോളജ് പാര്‍ക്കിനു വേണ്ടി
നെല്‍വയല്‍ നികത്തുന്നത് സര്‍ക്കാര്‍ എതിര്‍ത്തതോടെ പദ്ധതി
അനിശ്ചിതത്വത്തിലായി. ഭൂമി ഏറ്റെടുക്കുംമുമ്പ് പരിസ്ഥിതി-കൃഷി വകുപ്പുകളുടെ
അനുമതി വാങ്ങാത്തതാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചത്.
കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയാണ് കാര്യമായ പഠനം നടത്താത്തതിനാല്‍ പാതിവഴിയിലായത്. ഇതോടെ, പദ്ധതിയെ തുടക്കംമുതലേ...
എതിര്‍ത്ത യു.ഡി.എഫിന്‍െറ നിലപാട് ഇനി നിര്‍ണായകമാവും. രാമനാട്ടുകര എട്ടേനാലില്‍ ദേശീയപാതയോട് ചേര്‍ന്ന് 69.67 ഏക്കര്‍ വയലാണ് നോളജ്പാര്‍ക്കിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. കിന്‍ഫ്രയും ഇന്‍കെലും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന്‍െറ തറക്കല്ലിടലും കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നടന്നു. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ നോട്ടപ്പട്ടികയില്‍ നോളജ് പാര്‍ക്ക് ഇടംനേടി.
എന്നാല്‍, നീര്‍ത്തടവും നെല്‍കൃഷി നടത്തുന്നതുമായ പ്രദേശത്ത് പദ്ധതി വരുന്നതിനെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും എതിര്‍ത്തു. ഭൂരിഭാഗം പേരും ഭൂമി വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതോടെ സര്‍ക്കാര്‍ നിര്‍ബന്ധമായി ഏറ്റെടുക്കുകയായിരുന്നു. സ്ഥലം എം.എല്‍.എയും വ്യവസായ മന്ത്രിയുമായ എളമരം കരീമിന്‍െറ പദ്ധതി വരുന്നതിനെ പാര്‍ട്ടി അകമഴിഞ്ഞ് പിന്തുണച്ചു.
എതിര്‍പ്പുകളെല്ലാം ചെറുത്ത് പദ്ധതി തറക്കല്ലിട്ടതോടെ പദ്ധതി ഉടന്‍ തുടങ്ങുമെന്ന് പ്രചാരണമുണ്ടായി. ഇതിനിടയിലാണ് പദ്ധതിക്കായി നെല്‍വയല്‍ നികത്തുന്നത് കൃഷിവകുപ്പ് എതിര്‍ത്തത്. പദ്ധതി തുടങ്ങാന്‍ വയല്‍നികത്തണമെന്ന് ആവശ്യപ്പെട്ട് കിന്‍ഫ്ര എം.ഡിയാണ് സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. എന്നാല്‍, പ്രദേശത്ത് ഇപ്പോഴും നെല്‍കൃഷി നടക്കുന്നുണ്ടെന്നും നീര്‍ത്തട ഭൂമിയാണിതെന്നും ചൂണ്ടിക്കാട്ടി കാര്‍ഷികോല്‍പാദന കമീഷണര്‍ അപേക്ഷ നിരസിച്ചു. പദ്ധതി തുടങ്ങുന്നതിനു മുമ്പ് പരിസ്ഥിതി പഠനം നടത്തിയിരുന്നെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാവപ്പെട്ടവരുടെ ഭൂമി തുച്ഛ വിലക്ക് ഏറ്റെടുത്ത സര്‍ക്കാറും സ്ഥലം എം.എല്‍.എയും നാട്ടുകാരെ വഞ്ചിച്ചതായി ഇടതുപക്ഷ ഏകോപന സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ കേസുകള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. കൃഷി വകുപ്പിന്‍െറ എതിപ്പുകൂടി വന്നതിനാല്‍ വിധി തങ്ങള്‍ക്കനുകൂലമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.