കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍, മുസ്ലിം സമുദായത്തെ
സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുന്നതും സമൂഹത്തില്‍
അരക്ഷിതബോധമുണ്ടാക്കുന്നതുമാകയാല്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ട ബാധ്യത
സര്‍ക്കാറിനുണ്ടെന്ന് നദ്വത്തുല്‍ മുജാഹിദീന്‍ അഭിപ്രായപ്പെട്ടു.
വിവേചനരഹിതമായ രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിട്ട് ദുരൂഹത സൃഷ്ടിക്കുന്ന
പത്രപ്രവര്‍ത്തനം അപലപനീയമാണ്. സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ.കെ.
അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി,
ഡോ. ഹുസൈന്‍ മടവൂര്‍, എ. അബ്ദുല്‍ ഹമീദ് മദീനി, എ. അസ്ഗറലി, അഡ്വ. പി.എം.
മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.