ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ യു.എല്‍. സൈബര്‍പാര്‍ക്കിന്റെ
സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് കെട്ടിടത്തിന് ജനവരി 20ന് മുഖ്യമന്ത്രി
ശിലയിടും. പത്ത് നിലകളിലാണ് തൊണ്ടയാട്....... ബൈപ്പാസിന് സമീപം പൊന്നേങ്കോട്
കുന്നില്‍ കെട്ടിടമൊരുങ്ങുന്നത്. മറ്റു ജീനക്കാര്‍ക്കുപുറമെ 5027 ഐ.ടി.
പ്രൊഫഷണലുകള്‍ക്കുള്ള സംവിധാനങ്ങളാണ് ഇതിലുണ്ടാവുക. ഈ വര്‍ഷം ഡിസംബറില്‍
നിര്‍മാണം പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്.
ഇതോടൊപ്പം ചെറുകിട കമ്പനികള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാനുള്ള ക്വിക്ക് സ്‌പെയ്‌സിന്റെ ഉദ്ഘാടനം ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. യു.എല്‍. ടെക്‌നോളജി സൊലൂഷന്‍സിന്റെ പ്രവര്‍ത്തനാരംഭവും അന്നുതന്നെയുണ്ടാവും. മൂന്ന് കമ്പനികള്‍ ക്വിക് സ്‌പെയ്‌സില്‍ തുടങ്ങാന്‍ തയ്യാറായിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇവര്‍ പ്രവര്‍ത്തനമാരംഭിക്കും.
ജപ്പാനിലെ നിക്കെന്‍ സെക്കി എന്ന സ്ഥാപനമാണ് സൈബര്‍പാര്‍ക്കിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. പ്രത്യേക സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മലബാറിലെ ആദ്യ സൈബര്‍പാര്‍ക്കാവുമിത്. ഒരു ലക്ഷത്തോളമാളുകള്‍ക്കാണ് സൈബര്‍പാര്‍ക്കില്‍ തൊഴില്‍ ലക്ഷ്യംവെക്കുന്നത്.
