Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 20 January 2012

ഐ.എസ്.എം. ലൈറ്റ് എക്‌സിബിഷന് തുടക്കമായി


കൊയിലാണ്ടി: വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും കലുഷതകള്‍ വെടിഞ്ഞ്, ശാശ്വത ശാന്തിയുടെയും മാനവ സ്‌നേഹത്തിന്റെയും വിളംബരവുമായി ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദി ലൈറ്റ് എക്‌സിബിഷന് കൊയിലാണ്ടിയില്‍ തുടക്കമായി. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ.പി.പി. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുസലാം, നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍, കൗണ്‍സിലര്‍ വി.പി. ഇബ്രാഹിംകുട്ടി, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് സി.പി. സാജിദ്, എം.എസ്.എം. ജില്ലാ ട്രഷറര്‍ സി.പി. സജിര്‍ എന്നിവര്‍ പ്രസംഗിച്ചു.

'തൗഹിദ് മൗലികതയും വ്യതിയാനവും' എന്ന വിഷയത്തില്‍ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ അന്‍സാരിയും 'ശാന്തി തേടുന്ന മനുഷ്യലോകം' എന്ന വിഷയത്തില്‍ മുജാഹിദ് ബാലുശ്ശേരിയും പ്രഭാഷണം നടത്തി.

21ന് ശനിയാഴ്ച വൈകീട്ട് നാലിന് യുവജന സെമിനാര്‍ നടക്കും.

Discuss