Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 20 January 2012

കൊയിലാണ്ടിയില്‍ വന്‍ ഗതാഗത സ്തംഭനം


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ രണ്ട് ദിവസമായി ഗതാഗത സ്തംഭനം രൂക്ഷം. ഗതാഗത തടസ്സം ഒഴിഞ്ഞ ഒരു നേരവും നഗരത്തിലുണ്ടായിരുന്നില്ല. പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയില്‍ നിന്നു വരുന്ന ലിങ്ക് റോഡ് റീടാറിങ് ചെയ്യുന്നതിനാല്‍ താമരശ്ശേരി, ബാലുശ്ശേരി ബസ്സുകള്‍ ദേശീയ പാതവഴിയാണ് ബസ്സ്റ്റാന്‍ഡിലേക്ക് വരുന്നത്. ഇതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. ഇതുകൂടാതെ വിവിധ സംഘടനകളുടെ മാര്‍ച്ചും പ്രകടനവും കൂടിയായപ്പോള്‍ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. ഗതാഗത തടസ്സം ഏറെ ബാധിച്ചത് ഓട്ടോറിക്ഷാ ......തൊഴിലാളികളെയാണ്. നഗരത്തിരക്കില്‍ ഓടുക പ്രയാസമായതിനാല്‍ പലരും ഓട്ടം നിര്‍ത്തി വീട്ടിലേക്ക് വെറുംകയ്യോടെ മടങ്ങി.

കൊയിലാണ്ടിയില്‍ റോഡ് മുറിച്ചുകടക്കാന്‍ പോലും യാത്രക്കാര്‍ക്ക് കഴിയാതായി. റോഡ് മുറിച്ചുകടക്കുന്ന പ്രധാനഭാഗമായി പുതിയ സ്റ്റാന്‍ഡിന് മുന്നില്‍ യാത്രക്കാര്‍ തോന്നിയപോലെ റോഡ് മുറിച്ചുകടക്കുകയാണിപ്പോള്‍. ട്രാഫിക്ക് പോലീസിന്റെ സേവനം റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാര്‍ക്ക് നലേ്കണ്ടതില്ലെന്ന് രഹസ്യനിര്‍ദേശം ഉണ്ട്. പോലീസുകാരുടെ ഇടപെടലാണ് ഗതാഗതതടസ്സം കൂടുതലാക്കുന്നതെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു ഇത്.

Discuss