Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 20 January 2012

നരിക്കാട്ടേരി സ്ഫോടനം: ലീഗ് നേതാവിന്‍െറ സഹോദരനടക്കം ക്രൈംബ്രാഞ്ച് കുറ്റപത്രം


കോഴിക്കോട്: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ നരിക്കാട്ടേരി ബോംബു സ്ഫോടന കേസില്‍ മുസ്ലിംലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനടക്കം 31 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കി.
 സൂപ്പി നരിക്കാട്ടേരിയുടെ സഹോദരന്‍ തയ്യില്‍ മൊയ്തു അടക്കമുള്ളവര്‍ക്കെതിരെ തയാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള അനുമതിക്കായി ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. അനുമതി പ്രതീക്ഷിച്ചിരിക്കെ, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവന്‍ സി.എം. പ്രദീപ്കുമാറിനെ അടിയന്തരമായി സംസ്ഥാന....

മനുഷ്യാവകാശ കമീഷന്‍ എസ്.പിയായി തിരുവനന്തപുരത്തിന് സ്ഥലംമാറ്റി.
സാമുദായിക സ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, സ്ഫോടക വസ്തു കൈവശംവെക്കല്‍  തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് 31 പ്രതികള്‍ക്കെതിരെയും കുറ്റപത്രം തയാറാക്കിയത്. പ്രതികളില്‍ തയ്യില്‍ മൊയ്തുവടക്കം 20 പേരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരും പ്രതിപ്പട്ടികയിലുണ്ട്. ബാക്കി ആറു പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. 2010 ഫെബ്രുവരി 26ന് രാത്രി 10 മണിയോടെയാണ് നാദാപുരം നരിക്കാട്ടേരി  അണിയാരിമ്മല്‍കുന്നില്‍ സ്ഫോടനം നടന്നത്.
സി.പി.എമ്മുമായി സംഘര്‍ഷം നിലനിന്നിരുന്ന പയന്തോങ്ങ് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനം നടന്നെന്നാണ് കേസ്. പ്രദേശവാസികളായ പുത്തൂരിടത്ത് റഫീഖ് (23), ചാലില്‍ റിയാസ് (28), ചെറിയ തയ്യില്‍ സമീര്‍ (24) എന്നിവര്‍ സംഭവസ്ഥലത്തുവെച്ചും വലിയപീടികയില്‍ സബീര്‍ (21), കരയത്ത് ഷബീര്‍ (26) എന്നിവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പിറ്റേന്നുമാണ് മരിച്ചത്.
പൂവുള്ളതില്‍ ഷബീര്‍ (25), പൂവുള്ളതില്‍ അജ്നാസ് (26), ചെറിയ തയ്യില്‍ ഫൈസല്‍ (28), മധുകുന്നുമ്മല്‍ റാഫി (30) എന്നിവര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. ഇവര്‍ എല്ലാവരും മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്. നരിക്കാട്ടേരി അണിയരിമ്മല്‍കുന്നിലെ മറിയത്തിന്‍െറ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്ഫോടനം.
സംഭവസ്ഥലത്തുനിന്ന് രക്തംപുരണ്ട തുണി, ചെരിപ്പുകള്‍, ഗ്ളാസുകള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററി, ബക്കറ്റുകള്‍, കുമ്മായം, ഒഴിഞ്ഞ സ്റ്റീല്‍ ബോംബിന്‍െറ കൂട് എന്നിവയും സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പ്ളാസ്റ്റിക് സഞ്ചിയില്‍ നിറച്ച അഞ്ചുകിലോ വെടിമരുന്ന്, അലൂമിനിയം പൊടി, 25 സ്റ്റീല്‍ ബോംബുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു. സ്ഫോടനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കുപുറമെ എന്‍.ഡി.എഫിലെ ചിലര്‍ക്കും പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പയന്തോങ്ങിലെ ചില മുസ്ലിംലീഗുകാരുടെ വീടുകള്‍ക്കുനേരെ സി.പി.എം നടത്തിയ അക്രമത്തിന് തിരിച്ചടി നല്‍കാന്‍ ദുബൈ കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ബോംബ് നിര്‍മിച്ചതെന്നും ക്രൈംബ്രാഞ്ചിന്‍െറ കുറ്റപത്രത്തിലുണ്ട്.

Discuss