മലമുകളില്‍ നല്ല കാറ്റുള്ളതിനാല്‍ പെട്ടന്നാണ് തീ പടര്‍ന്നത്. വീടിനടുത്തുവരെ തീ എത്തിയിരുന്നു. ജനവാസ പ്രദേശമാണെങ്കിലും മലയില്‍ നിറയെ പുല്ലുനിറഞ്ഞിട്ടുണ്ട്. മുമ്പും ഇതുപോലെ തീ പടര്‍ന്നിരുന്നു. അഞ്ചടിയോളം പൊക്കത്തില്‍ വളരുന്ന ചായപ്പുല്ലുകൊണ്ട് നാട്ടുകാര്‍ക്ക് ഒരു ഉപകാരവുമില്ല. മുമ്പൊക്കെ പുല്‍ത്തൈലം നിര്‍മിക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു.
ഇപ്പോഴത്തെ തീപ്പിടിത്തംകൊണ്ട് കാര്യമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും തീപ്പിടിത്തത്തിനുള്ള സാധ്യത ഒഴിവായിട്ടില്ല. ഉണങ്ങിയ പുല്ലുനിറഞ്ഞ അവസ്ഥയില്‍ ഭീഷണി നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ചതന്നെ ഫയര്‍ യൂണിറ്റിന്റെ സാന്നിധ്യത്തില്‍ അവശേഷിക്കുന്ന പുല്ലുകൂടി കത്തിച്ചിരുന്നെങ്കില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമായിരുന്നു.