കോഴിക്കോട്: നഗരസഭയില്‍ ഒന്നാം വാര്‍ഡായ എലത്തൂരിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച യു.ഡി.എഫ്, എല്‍.ഡി.എഫ് ഡമ്മികള്‍ പത്രിക പിന്‍വലിച്ചതോടെയാണിത്.
യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.എം. അനില്‍കുമാറും എല്‍.ഡി.എഫ് സ്വതന്ത്രന്‍ നാലകത്ത് അബ്ദുറഹിമാനും തമ്മിലാണ് മുഖ്യ മത്സരം.
തെങ്ങ് ചിഹ്നത്തില്‍ മത്സരിക്കുന്ന നാലകത്ത് അബ്ദുറഹിമാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍........
മുസ്ലിംലീഗ് റിബലായി മത്സരിച്ച് 890 വോട്ട് നേടിയിരുന്നു. സി.എം. സുനില്‍കുമാര്‍ പരേതനായ മുന്‍ കൗണ്‍സിലര്‍ സി.എം. ജുഗല്‍ബാബുവിന്‍െറ സഹോദരനാണ്. ജുഗല്‍ബാബുവിന്‍െറ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
ബി.ജെ.പി സ്ഥാനാര്‍ഥി ഒറ്റക്കുനിയില്‍ സന്തോഷും എസ്.ഡി.പി.ഐ സ്വതന്ത്രന്‍ കെ. ഗഫൂറും മത്സരരംഗത്തുണ്ട്. മറ്റുള്ളവര്‍ ഭൂരിപക്ഷവും ‘അപരന്മാ’രാണ്.
ഇരു മുന്നണികളും വീടുകള്‍ കയറിയുള്ള പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും തിങ്കളാഴ്ച എളമരം കരീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ്, പി.കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു. ടി.പി. വിജയന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വി.കെ. മോഹന്‍ദാസ് സ്വാഗതവും എം.കെ. പ്രജോഷ് നന്ദിയും പറഞ്ഞു. യു.ഡി.എഫ് പ്രചാരണം അഞ്ചുമുതല്‍ സജീവമാക്കാനാണ് തീരുമാനം.