കൊയിലാണ്ടി: കൊയിലാണ്ടി മല്‍സ്യബന്ധന തുറമുഖത്തിന്റെ വടക്കു ഭാഗത്തെ പുലിമുട്ടിന്റെ നീളം കുറയ്ക്കില്ലെന്ന് തുറമുഖ വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മന്ത്രി കെ.ബാബു ഉറപ്പ് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍കുമാര്‍ പറഞ്ഞു.
നേരത്ത 1600 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത് ഫിഷറീസ് വകുപ്പ് 1500 മീറ്ററായി കുറച്ചിരുന്നു. ഇതിനെതിരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അനില്‍കുമാര്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുലിമുട്ട് 1600 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കാന്‍ മന്ത്രി ഹാര്‍ബര്‍ എന്‍ജിനിയറിങ് സിഇക്ക് നിര്‍ദേശം നല്‍കിയത്.