Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 22 January 2012

ചെറിയ വീടുകള്‍ക്ക് നമ്പര്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേകാധികാരം നല്‍കും -മുഖ്യമന്ത്രി


കോഴിക്കോട്: ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വീടുകള്‍ക്ക് നമ്പര്‍ ലഭിക്കാത്ത സാഹചര്യം പരിഹരിക്കാന്‍ ഉടമകള്‍ക്ക് താല്‍ക്കാലിക താമസസ്ഥലം എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കാന്‍ ചട്ടത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ജനസമ്പര്‍ക്ക പരിപാടിയുടെ തുടര്‍നടപടികളെക്കുറിച്ച് കലക്ടറേറ്റ് ....

കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ എന്നിവക്ക് ഉപയോഗിക്കാനാവും. സ്ഥലം വര്‍ഷങ്ങളായി കരഭൂമിയായി ഉപയോഗിക്കുന്നതായിരിക്കണം. ചെറിയ വീടുകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം നല്‍കൂ. വാണിജ്യസ്ഥാപനങ്ങള്‍ക്ക് നല്‍കില്ല -മുഖ്യമന്ത്രി പറഞ്ഞു.
ആശ്രയ പരിധിയില്‍പ്പെട്ടവരെയെല്ലാം ബി.പി.എല്‍ ലിസ്റ്റിലോ അന്ത്യോദയ   അന്നയോജനയിലോ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും. വിധവകള്‍, മറ്റു വരുമാനമില്ലാത്തവര്‍, തളര്‍ന്നുകിടക്കുന്നവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അനുഭാവപൂര്‍വമായ നിലപാടെടുക്കും. ഇവര്‍ കേന്ദ്ര മാനദണ്ഡപ്രകാരമുളള ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടില്ളെങ്കിലും സംസ്ഥാന സര്‍ക്കാറിന്‍െറ ഒരു രൂപക്ക് അരി, ചികിത്സാസഹായം എന്നിവക്ക് പരിഗണിക്കും. തളര്‍ന്ന്  കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്ക് സാമൂഹികക്ഷേമ വകുപ്പ് നല്‍കുന്ന 300 രൂപ പെന്‍ഷനെക്കുറിച്ച് പലര്‍ക്കും അറിയുകപോലുമില്ളെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 മിന്നലേറ്റ് മരിക്കുന്ന കൃഷിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു ലക്ഷം രൂപ നല്‍കും. ഇത്തരം മരണം പ്രകൃതിക്ഷോഭ ദുരന്തങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യം കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തും.
സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് സ്വന്തമായ ഭവനമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ചെക്യാട്ടെ 273 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കര്‍ ഭൂമി പരിഗണിക്കാവുന്നതാണെന്നും സിംഗപ്പൂര്‍ മോഡലില്‍ ബഹുനില ഫ്ളാറ്റുകള്‍ പണിയുകയാണ് ഭവനരഹിതരെ പുനരധിവസിപ്പിക്കാനുളള ശാശ്വത പരിഹാരമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജനസമ്പര്‍ക്ക പരിപാടിയില്‍ റോഡിനും പാലത്തിനുമായി ലഭിച്ച അപേക്ഷകളില്‍ ഉടനെ ചെയ്യേണ്ട പ്രവൃത്തികള്‍ക്കുളള എസ്റ്റിമേറ്റ് തയാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ഈയിടെ 3000 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ ഉള്‍പ്പെടാതിരിക്കുകയും എന്നാല്‍, ഉത്തരവ് ദിവസം നിശ്ചിത യോഗ്യതയുളളവരുമായ ഉദ്യോഗാര്‍ഥികളെ സ്ഥിരപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോണ്‍ എടുത്തയാള്‍ മരിച്ചാല്‍ കുടുംബത്തിന് ലോണ്‍ ഇളവ് ചെയ്യണമെന്ന് അദ്ദേഹം ബാങ്കുകളോട് നിര്‍ദേശിച്ചു.
യോഗത്തില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ ഡോ. പി.ബി.സലീം, എ.ഡി.എം കെ.പി. രമാദേവി, ആര്‍.ഡി.ഒ കെ.കെ. രാജന്‍, അസി. കലക്ടര്‍ ടി.വി. അനുപമ   പങ്കെടുത്തു.

Discuss