സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം
നേടിയത് പ്രമാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജില്ലയിലെ
സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അവധി
പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് റീജ്യണല്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിനും
അവധിയായിരിക്കും