
കോഴിക്കോട്: തലക്കുളത്തൂര്‍ മദ്യനിരോധന സമിതി യൂണിറ്റുകളുടെ സംയുക്ത നേതൃത്വത്തില്‍ പഞ്ചായത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തിക്കും വ്യാജമദ്യ വില്പനയ്ക്കുമെതിരെ പദയാത്ര നടത്തി. പട്ടര്‍പാലത്ത് സംസ്ഥാന ജന.സെക്രട്ടറി പ്രൊഫ. ടി.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എടക്കര സൈഫണ്‍, തൂണുമണ്ണില്‍, അന്നശ്ശേരി പാലം, പറപ്പാറ ജങ്ഷന്‍, ആണ്ടിക്കോട്, പറമ്പത്തുബസാര്‍. കച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരണം നടത്തിയ പദയാത്ര വൈകിട്ട് പുറക്കാട്ടിരി ബസാറില്‍ സമാപിച്ചു. സമാപനയോഗം കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറര്‍ ഹാജി മാഹിന്‍ നെരോത്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന, ജില്ലാ നേതാക്കളായ പി.ടി. സലാം, ഷാലു പന്തീരാങ്കാവ്, ഭരതന്‍ പുത്തൂര്‍വട്ടം, വിജയ ഡി. നായര്‍, പൊയിലില്‍ കൃഷ്ണന്‍, പ്രൊഫ. എ.ജെ. ചിന്നമ്മ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായ പി. രമേശ്, ഒ.എം. ജയബി, അബു അന്നശ്ശേരി, എം. നജീബ്, കെ. ദിവാകരന്‍, വത്സല അശോകന്‍, കുഞ്ഞുലക്ഷ്മിയമ്മ, ഭരതന്‍ മാസ്റ്റര്‍, മനോഹരന്‍ ചാലില്‍ എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കി.