കോഴിക്കോട്: ഇടിമൂഴിക്കല്‍-വെങ്ങളം ബൈപാസിലെ
മലാപ്പറമ്പ്-പൂളാടിക്കുന്ന് ഘട്ടം റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാനിനി
നാളുകള്‍ മാത്രം.
അതേസമയം, ചെറുവാഹനങ്ങള്‍ ബുധനാഴ്ച മുതല്‍ ഇതുവഴി ഓടുന്നുണ്ട്. 6.86 കിലോമീറ്റര്‍ നീളമുള്ള റോഡിന്‍െറ 99 ശതമാനം നിര്‍മാണ പ്രവൃത്തിയും പൂര്‍ത്തിയായി.
മലാപ്പറമ്പ്, വേങ്ങേരി ജങ്ഷനുകളിലെ മേല്‍ത്തട്ട് ടാറിങ്ങാണ് ഇനി
പൂര്‍ത്തിയാവാനുള്ള പ്രധാന ജോലി. റോഡിന്‍െറ ഇരുവശവും കോണ്‍ക്രീറ്റ് കുറ്റികളും റിഫ്ളക്ടറുകളും സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
വേങ്ങേരി, പൂളാടിക്കുന്ന് ജങ്ഷനുകളില്‍ ട്രാഫിക് ഐലന്‍ഡുകള്‍ പണിയാനുള്ള അടയാളപ്പെടുത്തല്‍ ഇതിനകം പൂര്‍ത്തിയായി. രണ്ടോ മൂന്നോ ദിവസംകൊണ്ട് ഐലന്‍ഡുകള്‍ സ്ഥാപിക്കും.
മുഴുവന്‍ പ്രവൃത്തികളും ഒരാഴ്ചക്കകം പൂര്‍ത്തിയാവുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എന്‍. ശശികുമാര്‍ പറഞ്ഞു.
റോഡ് തുടങ്ങുന്ന മലാപ്പറമ്പ് ജങ്ഷനില്‍ എം.കെ. രാഘവന്‍എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ ചെലവിട്ട് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നുണ്ട്.
കണ്ണാടിക്കല്‍ റോഡ്, ഫ്ളോറിക്കല്‍ റോഡ്, കൃഷ്ണന്‍ നായര്‍ റോഡ് എന്നിവ കടന്നുപോകുന്ന ഭാഗങ്ങളിലാണ് ബൈപാസിന് അടിപ്പാതയുള്ളത്.
അവസാനഘട്ടമായ പൂളാടിക്കുന്ന്-വെങ്ങളം പാതയുടെ നിര്‍മാണം വൈകുന്നത് പാവങ്ങാട്-കുറ്റ്യാടി പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഈ ഭാഗത്തെ പാതനിര്‍മാണത്തിന് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് നേരത്തെ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നിര്‍മാണ രീതി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിച്ചിട്ടില്ല.
20 മാസം കൊണ്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി പൂര്‍ത്തിയാക്കുന്ന മലാപ്പറമ്പ്-പൂളാടിക്കുന്ന് പാതക്ക് മൊത്തം 35 കോടിയാണ് ചെലവ്.

No comments:
Post a Comment