Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി


കോഴിക്കോട്: സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ പ്രതിയായ ലോറി ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ചത് വിവാദമായതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോടഞ്ചേരി കണ്ണോത്ത് മുന്നാക്കല്‍ ജലീലിന്റെ അറസ്റ്റാണ് വിവാദമായത്. ജനവരി 20-നായിരുന്നു തൊണ്ടയാട് ബൈപ്പാസ് റോഡിലെ അപകടം. ജലീല്‍ ഓടിച്ച ലോറി കയറി ഗൃഹനാഥനായ പന്നിയങ്കര നസീമ മന്‍സലില്‍ പി.കെ.റഷീദ് (42) ആണ്മരിച്ചത്. ലോറി ശരീരത്തിലൂടെ കയറി. നിര്‍ത്താതെ പോയ ലോറി സാഹസികമായാണ് പോലീസ് പിടികൂടി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ട്രാഫിക്ക് സി.ഐ ഷാഹിറിനായിരുന്നു അന്വേഷണച്ചുമതല. അപകടം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും ലോറി നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്ത് നരഹത്യ കുറ്റം (304 വകുപ്പ്) ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍, കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതിക്ക് എതിരെയുള്ള കുറ്റം മനപ്പൂര്‍വമല്ലാത്ത നരഹത്യയാണെന്ന് (304-എ വകുപ്പ്) ധരിച്ചാണ് ജാമ്യം അനുവദിച്ചത്. 304-ാം വകുപ്പാണെന്ന് പോലീസ് ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Discuss