എം. അഹമ്മദ് സ്മരണിക പ്രകാശനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. മന്ത്രി എം.കെ. മുനീര്‍, എം.പി.മാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ്ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
'ഭൂമിയില്‍ മാനവന്റെ പാദമുദ്ര' എന്നതാണ് ഇത്തവണത്തെ പ്രമേയം. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.പി. കുഞ്ഞുമുഹമ്മദ്, വൈസ് ചെയര്‍മാന്‍മാരായ ഡോ.കെ.മൊയ്തു, ഡോ. യൂസഫ് മുഹമ്മദ് നദ്‌വി, ജനറല്‍ കണ്‍വീനര്‍മാരായ പി.പി. അബ്ദുല്ല, റഫീഖ് ചെലവൂര്‍, കണ്‍വീനര്‍മാരായ കെ. ഫൈസല്‍, പി.പി. മുഹമ്മദ് അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.