കോഴിക്കോട്: പ്രതിപക്ഷം ഉയര്‍ത്തിപ്പിടിച്ച അഴിമതിവിരുദ്ധ പോരാട്ടം ജനം അംഗീകരിച്ചതിന്റെ തെളിവാണ് എലത്തൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് യു.ഡി.എഫ്. കൗണ്‍സില്‍ പാര്‍ട്ടിയോഗം വിലയിരുത്തി. ജനവികാരം മനസ്സിലാക്കി ഡെപ്യൂട്ടി മേയര്‍ സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന സമീപനത്തില്‍നിന്ന് മേയര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ സി. കൃഷ്ണദാസിനെതിരെ നടന്ന വധശ്രമം സി.പി.എമ്മിലെ ക്രിമിനല്‍വത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ......ഫലമാണ്. സി.പി.എം. അക്രമത്തിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് കിഡ്‌സണ്‍ കോര്‍ണറില്‍ ധര്‍ണ നടത്തും.
യോഗത്തില്‍ പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മ അധ്യക്ഷയായിരുന്നു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, എം.എ. റസാക്ക്, കെ. മുഹമ്മദലി, പി. കിഷന്‍ചന്ദ്, സക്കറിയ പി. ഹുസൈന്‍, കെ.ടി. ബീരാന്‍കോയ, കെ. ബാലഗോപാല്‍, കെ. സത്യനാഥന്‍, എന്‍.സി. മോയിന്‍കുട്ടി, കെ.പി. അബ്ദുള്ളക്കോയ, പി. ഉഷാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
അക്രമം അഴിച്ചുവിട്ട് തിരഞ്ഞെടുപ്പുഫലം അനുകൂലമാക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് ഈ ഫലമെന്ന് കേരള കോണ്‍ഗ്രസ് (ബി.) അഭിപ്രായപ്പെട്ടു. കെ.എം. നിസാര്‍ അധ്യക്ഷനായിരുന്നു.