Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 31 January 2012

ബേപ്പൂരില്‍ ഗോഡൗണും മോഡല്‍ ഉരുനിര്‍മാണശാലയും കത്തിനശിച്ചു




കോഴിക്കോട്: ബേപ്പൂര്‍ ടൗണിലെ ഒരു ഗോഡൗണും മോഡല്‍ ഉരുനിര്‍മാണശാലയും തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, കട്ടിളകള്‍, ഫൈബര്‍ വാതിലുകള്‍ തുടങ്ങിയവ പൂര്‍ണമായും നശിച്ചു. ഗോഡൗണിന് തൊട്ടടുത്തുള്ള മോഡല്‍ ഉരുനിര്‍മാണശാലയില്‍ ഖത്തറിലേക്ക് കയറ്റി അയയ്ക്കാനായി ഒരുക്കിവെച്ച ആറു വലിയ മോഡല്‍ ഉരുക്കളും നിര്‍മാണത്തിലിരിക്കുന്ന 75 ചെറിയ ഉരുവിന്റെ മോഡലുകളും പാടെ കത്തിച്ചാമ്പലായി.


ബേപ്പൂര്‍ സ്വദേശി കെ. ഉമ്മറിന്റേതാണ് ഗോഡൗണ്‍. സാഹിറിന്റേതാണ് മാതൃകാ ഉരുക്കള്‍ നിര്‍മിക്കുന്ന പണിശാല. ബേപ്പൂര്‍ ജുമാഅത്ത് പള്ളിക്ക് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നിന്ന് തീ ആളിപടരുന്നത് പള്ളിയിലെ മുക്രിയാണ് ആദ്യം കണ്ടത്.


മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ അസി. ഡിവിഷനല്‍ ഓഫീസര്‍ അരുണ്‍ഭാസ്‌കര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. തങ്കച്ചന്‍, ലീഡിങ് ഫയര്‍മാന്‍മാരായ ബിജു, ഹംസക്കോയ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീയണച്ചത്. സംഭവം നടന്ന ഉടനെ ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ എത്തി വെള്ളമൊഴിച്ചതിനാല്‍ തീ കൂടുതല്‍ ആളിപ്പടര്‍ന്നില്ല. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Discuss