കോഴിക്കോട്: സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍
പ്രതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും. കൊടിയത്തൂര്‍
പന്നിക്കോട് മൈസൂര്‍മല മനിയന്‍കുഴി ദലിത് കോളനിയില്‍ ബാബുവിനെയാണ് (29)
മാറാട് പ്രത്യേക കോടതിയുടെ ചുമതലയുള്ള അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍.
നാരായണ പിഷാരടി ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ ഒരു കൊല്ലം കൂടി കഠിന
തടവ് അനുഭവിക്കണം.
2010 നവംബര്‍ 23ന് സഹോദരന്‍ ചന്ദ്രനെ ജോലിക്ക് ഉപയോഗിക്കുന്ന കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നുവെന്നാണ് കേസ്. കോളനിയില്‍ തന്നെയുള്ള സഹോദരി ബിന്ദുവിന്‍െറ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലെത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം. മനോഹരന്‍ ഹാജരായി. 20 സാക്ഷികളെ വിസ്തരിച്ച കേസില്‍ 25 രേഖകളും ആറ് തൊണ്ടിസാധനങ്ങളും ഹാജരാക്കി. കൊടുവള്ളി സി.ഐമാരായ എം.ടി. സുനില്‍, ബിജുരാജ് എന്നിവരാണ് കേസന്വേഷിച്ചത്.