Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 17 January 2012

സംസ്ഥാന സീനിയര്‍ സോഫ്റ്റ് ടെന്നീസ്: കോഴിക്കോടിന് ഇരട്ടക്കിരീടം


കോഴിക്കോട്: സംസ്ഥാന സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കോഴിക്കോട് ജേതാക്കളായി. പുരുഷവിഭാഗത്തില്‍ കൊല്ലവും വനിതാ വിഭാഗത്തില്‍ കാസര്‍കോടും രണ്ടാംസ്ഥാനം നേടി. പുരുഷവിഭാഗം സിംഗിള്‍സില്‍ തിരുവനന്തപുരത്തിന്റെ ശ്യാംബാബുവിനെ പരാജയപ്പെടുത്തി കോഴിക്കോടിന്റെ എന്‍.കെ.വിനോദ് വിജയിച്ചു. വനിതാവിഭാഗം സിംഗിള്‍സില്‍ വയനാടിന്റെ ഷഹാനഷറിനെ പരാജയപ്പെടുത്തി കോഴിക്കോടിന്റെ പി.വി. ആര്യ ജേത്രിയായി.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. കബീര്‍ സലാല അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രന്‍, കെ.പി.യു. അലി, കട്ടയാട്ട് വേണുഗോപാല്‍, ടി.എം. അബ്ദുറഹിമാന്‍, പി.വി. നവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. ഷഫീഖ് സ്വാഗതവും എം.പി. മുഹമ്മദ്ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Discuss