Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 13 January 2012

മേയറുടെ പി.എ.യെ സ്ഥലംമാറ്റി


കോഴിക്കോട്: കോര്‍പ്പറേഷന്‍ മേയറുടെ പി.എ. ടി.പി. മാധവന് സ്ഥലംമാറ്റം. പി.എ. ടു മേയര്‍ പദവി വഹിച്ചിരുന്ന അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹം കൃഷിവകുപ്പിലേക്ക് തിരിച്ചുപോയി.

എം. ഭാസ്‌കരന്‍ മേയറായിരുന്ന കാലത്താണ് ടി.പി. മാധവന്‍ ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥലംമാറ്റം കൂടുതല്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.

Discuss