ഒരു പ്രൊഫസര്‍ തസ്തികകൂടി അനുവദിച്ചു കിട്ടുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് പി.ജി. പ്രവേശനം നല്കാന്‍ കഴിയും. ഇതിലൂടെ പ്രശ്‌നങ്ങള്‍.... പരിഹരിക്കാനാവും.
തിരുവനന്തപുരത്ത് രണ്ട് പ്രൊഫസര്‍ തസ്തിക നിലവിലുള്ളതുകൊണ്ട് പത്തുപേര്‍ക്ക് പി.ജി. പ്രവേശനവും എട്ടുപേര്‍ക്ക് ഡിപ്ലോമാ പ്രവേശനവും നല്കാന്‍ കഴിയുന്നുണ്ട്. മൂന്നുവര്‍ഷ പി.ജി, രണ്ടുവര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലായി 46 വിദ്യാര്‍ഥികളുടെ മുഴുവന്‍ സമയ സാന്നിധ്യം ലഭിക്കുന്നുണ്ട്.
കോഴിക്കോട് പി.ജി, ഡിപ്ലോമ സീറ്റുകള്‍ ആറുവീതമാണ്. ഇതിലൂടെയാകട്ടെ 30 വിദ്യാര്‍ഥികള്‍ മാത്രമേ ഒരേസമയത്ത് ഉണ്ടാവുകയുള്ളൂ.
ഒരു അസോസിയേറ്റ് പ്രൊഫസര്‍തസ്തിക പ്രൊഫസര്‍ തസ്തികയാക്കി മാറ്റുകയാണെങ്കില്‍ 16 അനസ്‌തേഷ്യാ വിദ്യാര്‍ഥികളുടെകൂടി മുഴുവന്‍സമയസാന്നിധ്യം ലഭിക്കുമെന്നതാണ് ഇതിന്റെ മേന്മ.
മലബാറിലെ അഞ്ച് ജില്ലകള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍കോളേജില്‍ തിരുവനന്തപുരത്തെ അപേക്ഷിച്ച് കൂടുതല്‍ രോഗികളെത്തുന്നുണ്ട്.
ലക്ചറര്‍ തസ്തികകള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളാക്കി മാറ്റിയതോടെ പത്ത് തസ്തികകള്‍ കോഴിക്കോട്ട് ഒഴിഞ്ഞുകിടക്കുകയാണ്.
ജനറല്‍സര്‍ജറി, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗങ്ങളിലായി ആഴ്ചയില്‍ 48 ടേബിളുകള്‍ നല്കിവരുന്നുണ്ട്. യൂറോളജി വിഭാഗത്തിന് പ്രതിദിനം രണ്ട് അനസ്‌തേഷ്യ ടേബിളുകള്‍ അനുവദിച്ചുവരുന്നു.
തൊറാസിക് സര്‍ജറി വിഭാഗത്തിലും എല്ലാ ദിവസവും ടേബിളുകള്‍ ലഭിക്കണം. ന്യൂറോസര്‍ജറിക്ക് ആഴ്ചയില്‍ മൂന്നുദിവസവും അനസ്‌തേഷ്യ ടേബിള്‍ നലേ്കണ്ടതുണ്ട്.
പ്ലാസ്റ്റിക് സര്‍ജറി, ഡെന്റല്‍, നേത്രരോഗം, ഇ.എന്‍.ടി., സൈക്യാട്രി വിഭാഗങ്ങളിലും റേഡിയോ തെറാപ്പിയില്‍ ചെറിയ കുട്ടികളുടെ ചികിത്സയ്ക്കും കാത്ത്‌ലാബിലും ശിശുശസ്ത്രക്രിയാ വിഭാഗത്തിലും അനസ്‌തേഷ്യാവിദഗ്ധരുടെ സേവനം അനിവാര്യമാണ്.