Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 25 January 2012

നഗരസഭയിലെ അഴിമതിയാരോപണം: വിജിലന്‍സ് അന്വേഷണം തുടങ്ങി

കോഴിക്കോട്: മുന്‍ നഗരസഭാ ഭരണസമിതിക്കെതിരായ അഴിമതിയാരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് ആന്‍റീ കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഹമീദിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. കോര്‍പറേഷന്‍ അഴിമതി വിരുദ്ധ കാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി. വിജയകുമാറിന്‍െറ ഹരജിയില്‍ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. 44 അഴിമതി ആരോപണങ്ങളില്‍ ഓരോന്നും ഓരോ കേസായാണ് പരിഗണിക്കുക. ആദ്യഘട്ടത്തില്‍ 11 എണ്ണത്തിലാണ് അന്വേഷണം. ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനായി അന്വേഷണസംഘം നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം ആവശ്യമുന്നയിച്ചിട്ടുണ്ട്.
മുന്‍ മേയര്‍ എം. ഭാസ്കരന്‍, ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഉദ്യോഗസ്ഥര്‍, കരാറുകാര്‍, സ്ഥാപന ഉടമകള്‍ തുടങ്ങി 30 പേരാണ് കേസില്‍ എതിര്‍കക്ഷികള്‍. വികലാംഗര്‍ക്ക് കൃത്രിമ ഉപകരണങ്ങള്‍ നല്‍കല്‍, ഞെളിയന്‍പറമ്പ് മാലിന്യ സംസ്കരണം, ചെറോട്ട്വയല്‍ ചേരി വികസന ഫണ്ട് വകമാറ്റല്‍ തുടങ്ങിയവ 44 അഴിമതി ആരോപണങ്ങളില്‍പെടുന്നു.

Discuss